മിഴി തോരാതെ... മൊഴി വിടരാതെ...

മിഴി തോരാതെ... മൊഴി വിടരാതെ...

മിഴി തോരാതെ
മൊഴി വിടരാതെ
നെഞ്ചകം പിളർന്നുവോ
ഉയിരോ പിടഞ്ഞുവോ
ഉടലോ പിരിഞ്ഞുവോ
നോക്കിലോ നടുങ്ങിയോ
വാക്കിലോ വിതുമ്പിയോ
അറിയാതെ നിൻ രോദനങ്ങൾ
മായാത്ത മുറിവായ്
ഇന്നുതിരുന്നൊരാ നിണകണമീമണ്ണിൽ
ചൂഴ്ന്നിറങ്ങിയോ അമ്മതൻ
നെഞ്ചിനുള്ളിലശാന്തിതൻ ശരമായ്
മാഞ്ഞുണങ്ങാത്ത വിങ്ങൽവിടവായ്
കാലമോ തേങ്ങുന്നൊരീക്കാഴ്ച
കാൺകെയൊപ്പം നാം
കൺചിമ്മി നിന്നുവോ
കണ്ടിട്ടും കാണാതെ
കൈകെട്ടി നിന്നുവോ
തടുക്കാതെ, താങ്ങാതെ
കണ്ണുകലങ്ങിയൊപ്പമുള്ളു നനഞ്ഞുമേ
കണ്ടു ഞാനാച്ചിത്രമിന്നെൻ കൺകളിൽ
മിഴി മങ്ങിയ, വാക്കു വാടിയ
നമ്രശിരസ്ക്കയാം ഭാരതാംബതൻ
രൂപമിന്നെൻ മിഴികളിൽ


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.