പാക് അധിനിവേശ കാശ്മീരിലൂടെ വിവാദ ഇടനാഴി: പദ്ധതിയുമായി ചൈന മുന്നോട്ട്; 60 ബില്യന്‍ ഡോളര്‍ അനുവദിക്കുമെന്ന് ഷി ചിന്‍പിങ്

പാക് അധിനിവേശ കാശ്മീരിലൂടെ വിവാദ ഇടനാഴി: പദ്ധതിയുമായി ചൈന മുന്നോട്ട്; 60 ബില്യന്‍ ഡോളര്‍ അനുവദിക്കുമെന്ന് ഷി ചിന്‍പിങ്

ബെയ്ജിങ്: ഇന്ത്യയുടെ ശക്തമായ എതിര്‍പ്പ് വകവക്കാതെ പാക് അധിനിവേശ കാശ്മീരിലൂടെ വിവാദ ഇടനാഴി നിര്‍മിക്കാനുള്ള നടപടികളുമായി ചൈന. റോഡ് നിര്‍മാണത്തിനായി 60 ബില്യന്‍ ഡോളര്‍ അനുവദിക്കാനുള്ള നടപടികള്‍ ചൈന സ്വീകരിച്ചതായാണ് വിവരം. ചൈന-പാകിസ്ഥാന്‍ ബന്ധത്തിന്റെ പത്താം വാര്‍ഷികവുമായി ബന്ധപ്പെട്ട് ഇസ്ലാമാബാദില്‍ തിങ്കളാഴ്ച നടത്തിയ ആഘോഷവേളയില്‍ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ് സൂചന നല്‍കി.

പാകിസ്ഥാനിലെ ബലുചിസ്ഥാനിലുള്ള ഗ്വാദര്‍ തുറമുഖത്തെ ചൈനയിലെ ഷിന്‍ജിയാങ് പ്രവിശ്യയുമായി ബന്ധിപ്പിക്കുന്നതാണ് വിവാദ ഇടനായി. ചൈന-പാകിസ്ഥാന്‍ ഇക്കണോമിക് കോറിഡോര്‍ (സിപിഇസി) എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ ഭാഗമായി 60 ബില്യന്‍ ഡോളര്‍ അനുവദിക്കുമെന്നായിരുന്നു ഷി ചിന്‍പിങിന്റെ പ്രഖ്യാപനം. ചൈനയേയും പാകിസ്ഥാനേയും ബന്ധിപ്പിക്കുന്ന ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവ് (ബിആര്‍ഐ) പദ്ധതിക്ക് വേണ്ടിയാണ് പ്രധാനമായും തുക അനുവദിക്കുന്നത്.

രാജ്യാന്തര ഭൂപ്രകൃതി എങ്ങനെ മാറിയാലും ചൈന പാകിസ്ഥാനൊപ്പം ഉറച്ചുനില്‍ക്കുമെന്ന് ഷി ചിന്‍പിങ് പറഞ്ഞു. വരും കാലഘട്ടത്തില്‍ പാകിസ്ഥാനിലെയും ചൈനയിലെയും ജനങ്ങള്‍ തമ്മില്‍ അടത്ത ബന്ധം പുലര്‍ത്തേണ്ടതുണ്ട്. സുരക്ഷയ്ക്കും വികസനത്തിനുമായി തോളോടുതോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ഷി ചിന്‍പിങ് അറിയിച്ചു. ആഘോഷങ്ങളുടെ ഷി ചിന്‍പിങ് മൂന്നു ദിവസം പാകിസ്ഥാനിലുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.