കുട്ടികൾക്കായി എളുപ്പത്തിൽ ഉണ്ടാക്കാം സ്വാദിഷ്ടമായ പ്രഭാതഭക്ഷണങ്ങൾ

കുട്ടികൾക്കായി എളുപ്പത്തിൽ ഉണ്ടാക്കാം സ്വാദിഷ്ടമായ പ്രഭാതഭക്ഷണങ്ങൾ

രാവിലെ കുട്ടികളെ ഭക്ഷണം കഴിപ്പിക്കുക എന്നത് അച്ഛനമ്മമാരെ സംബന്ധിച്ച് ബുദ്ധിമുട്ട് ഏറിയ ജോലിയാണ്. സ്കൂളിൽ പോകുന്ന കുട്ടികളാണെങ്കിൽ അതിരാവിലെ തന്നെ ഭക്ഷണം തയ്യാറാക്കണം എന്ന വെല്ലുവിളിയും ഉണ്ട്. രാവിലെ കഴിക്കുന്ന ഭക്ഷണം നമ്മുടെ ആരോഗ്യത്തിനും ദൈനംദിന ജീവിതത്തിനും ഏറെ പ്രധാനപ്പെട്ടതാണ്. അതിനാൽ കുട്ടികൾക്ക് രാവിലെ പോഷകസമൃദ്ധമായ ഭക്ഷണം കൊടുക്കുക എന്നത് പ്രാധാന്യമർഹിക്കുന്നു

വളരെ എളുപ്പത്തിൽ കുട്ടികൾക്കായി തയ്യാറാക്കാവുന്ന ആരോഗ്യപ്രദമായ ചില പ്രഭാത ഭക്ഷണങ്ങൾ പരിചയപ്പെടാം

പീനട്ട് ബട്ടർ ബനാന റോൾ : ചപ്പാത്തിയിൽ പീനട്ട് ബട്ടർ പുരട്ടുക. ശേഷം പഴം കഷ്ണങ്ങളാക്കി ചപ്പാത്തിയിൽ വെച്ച് റോൾ ചെയ്യുക

റോൾഡ് ഓട്സ്, പാൽ, ചിയ സീഡ്‌സ്, ഈന്തപ്പഴം എന്നിവ ചേർത്ത് രാത്രി ഓട്സ് തയ്യാറാക്കിവയ്ക്കുക. രാവിലെ കുട്ടികൾക്ക് ഇഷ്ടമുള്ള ഏതെങ്കിലും പഴങ്ങളോ അണ്ടിപ്പരിപ്പോ ഉപയോഗിച്ച് ടോപ് അപ്പ് ചെയ്ത് നൽകാം
ക്യാപ്‌സിക്കം, തക്കാളി, സവാള, ചീര എന്നിവ മുട്ടയിൽ ചേർത്ത് മിക്സ് ചെയ്യുക. ഇതുപയോഗിച്ച് സ്വാദിഷ്ടവുമായ ഓംലെറ്റ് തയ്യാറാക്കാം. കോട്ടജ് ചീസ് മേപ്പിൾ സിറപ്പുമായി മിക്സ് ചെയ്യുക. ശേഷം പീച്, ബ്ലൂബെറി,സ്ട്രോബെറി തുടങ്ങിയ പഴങ്ങൾ ഉപയോഗിച്ച് ടോപ് അപ്പ് ചെയ്യുക. മധുരമുള്ളതും പ്രോട്ടീൻ നിറഞ്ഞതുമായ ഈ പ്രഭാത ഭക്ഷണം തീർച്ചയായും കുട്ടികൾക്കിഷ്ടപ്പെടും.

ആപ്പിൾ സാൻഡ് വിച്ചുകൾ: മിനി ആപ്പിൾ സാൻഡ് വിച്ചുകൾ ഉണ്ടാക്കാനായി ആപ്പിലെ രണ്ട് കഷണമായി മുറിച്ച് കഷ്ണങ്ങൾക്ക് മേൽ നട്സ് ബട്ടർ പുരട്ടുക.ചുവന്ന അരിയിൽ പാലും കറുവപ്പട്ടയും ചേർത്ത് മിക്സ് ചെയ്ത് ഒരു പാനിൽ ചെറിയ തീയിൽ വേവിച്ച് ക്രീം രൂപത്തിലാക്കുക. ഇതിനോടൊപ്പം പഴങ്ങൾ അരിഞ്ഞതും നട്സും ചെയ്ത് ടോപ് അപ്പ് ചെയ്ത് കുട്ടികൾക്ക് നൽകാം

ചിയ സീഡ്‌ പുഡ്ഡിങ് : ചിയ സീഡിനൊപ്പം അൽപ്പം തേനോ മേപ്പിൾ സിറപ്പോ ഉപയോഗിച്ച് രാത്രി മുഴുവൻ പാലിൽ കുതിർക്കുക. രാവിലെ പഴങ്ങളും അണ്ടിപ്പരിപ്പും ടോപ് അപ്പ് ചെയ്ത് അവ കഴിക്കാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.