സിനിമ സീരിയൽ നടൻ കൈലാസ് നാഥ് അന്തരിച്ചു

സിനിമ സീരിയൽ നടൻ കൈലാസ് നാഥ് അന്തരിച്ചു

കൊച്ചി: പ്രശസ്ത സിനിമ സീരിയൽ നടൻ കൈലാസ് നാഥ് അന്തരിച്ചു. 65 വയസായിരുന്നു. നോൺ ആൽക്കഹോളിക് ലിവർ സിറോസിസ് രോഗം ബാധിച്ച് ഏറെ നാളുകളായി ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1977ൽ പുറത്തിറങ്ങിയ സംഗമം എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമരം​ഗത്തേക്ക് എത്തിയത്.അഭിനയ ജീവിതത്തിൻറെ തുടക്കത്തിൽ സിനിമയിൽ ചെറിയ വേഷങ്ങൾ ചെയ്ത് ശ്രദ്ധിക്കപ്പെട്ട കൈലാസ് നാഥ് ടെലിവിഷൻ സീരിയലുകളിലൂടെയാണ് പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയത്.

സാന്ത്വനം എന്ന സീരിയലിൽ പിള്ളച്ചേട്ടൻ എന്ന കഥാപാത്രമായിരുന്നു കൈലാസ് നാഥിന്റെ അവസാനത്തേത്. ഇതിനിടെ കരൾ രോഗം കലശലായതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയ്ക്ക് പണം ആവശ്യമായി വന്നതിനെ തുടർന്ന് സുമനസുകളുടെ ധന സഹായം അഭ്യർത്ഥിച്ചിരുന്നു. എന്നാൽ രോഗം ചികിത്സിച്ച് ഭേദമാക്കാൻ കഴിയും മുൻപ് അദ്ദേഹം വിടപറഞ്ഞു.

താരത്തിന്റെ സംസ്കാര ചടങ്ങുകൾ നാളെ നടക്കും. പ്രിയ നടൻറെ വിയോഗത്തിൽ നടി സീമാ ജി നായർ അടക്കമുള്ള സഹപ്രവർത്തകർ അനുശോചനമറിയിച്ച് രംഗത്തു വന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.