ന്യൂഡല്‍ഹി: അറുപത്തിയെട്ടാം വയസില്‍ വെറുതെ ഇരുന്നാല്‍ പോരെ ? ഈ വയ്യാവേലി കയറാന്‍ പോണോ എന്നൊക്കെ ചോദിക്കുന്നവരോട് ഒറ്റകാര്യമേ ഡല്‍ഹി സ്വദേശിനിയായ റോഷ്‌നി സംഘ് വാന്‍ എന്ന 68 കാരിക്ക് പറയാനുള്ളൂ; ഒന്ന് ശ്രമിച്ചാല്‍ ഇതൊക്കെ നടക്കുമെന്നേ!
ജിമ്മില്‍ പോകുന്നതിന് പ്രായം ഒരു തടസമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് റോഷ്‌നി. മകന്‍ അജയ് സംഘവാന്റെ പരിശീലനത്തിന് കീഴിലാണ് ഇത്തരത്തില്‍ പരിശീലനം തുടരുന്നത്.
പ്രായമാകുന്നവര്‍ വെറുതെ വീട്ടില്‍ ഇരുന്ന പോരെ എന്തിനാ ഇതൊക്കെ ചെയ്യുന്നത് എന്നൊക്കെ ചോദിക്കുന്നവര്‍ക്ക് റോഷ്‌നി എന്ന അമ്മ ഒരു ഉത്തരമാണ്. പല കാര്യങ്ങളും നമുക്ക് ചെയ്യാന്‍ സാധിക്കും എന്നൊരു പ്രായം ഒരു തടസമല്ലെന്ന് തെളിയിക്കുന്നതിലൂടെ തീര്‍ച്ചയായിട്ടും പ്രായാധിക്യത്തിലുള്ളവര്‍ക്ക് ജിമ്മിലേക്ക് പോകാന്‍ ഒരു പ്രചോദനമാകും എന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട.
പ്രായമാകുന്നത് ശാരീരിക ശക്തിക്ക് തടസമാണെന്ന ആശയത്തെ നഖശിഖാന്തം ഇല്ലാതാക്കി അതിവിദഗ്ധമായി സ്‌ക്വാറ്റുകളും മറ്റ് ഉപകരണങ്ങളും പോലുള്ളവ ഉപയോഗിച്ച് പരിശീലനങ്ങള്‍ നടത്തുകയാണ് റോഷ്‌നി.
പൊതു സമൂഹത്തിന്റെ മുന്‍ധാരണകളെ തകര്‍ത്ത് പ്രായം വെറുമൊരു സംഖ്യ മാത്രമാണെന്നും മകന്റെ ശ്രദ്ധാപൂര്‍വകമായ മാര്‍ഗനിര്‍ദേശം അനുസരിച്ച് 68 ലും 28 കാരിയെ പോലെയാകാന്‍ നടത്തുന്ന ശ്രമത്തെ സോഷ്യല്‍ മീഡിയ പോലും വാനോളം പുകഴ്ത്തുകയാണ്.
ജീവിതശൈലി രോഗങ്ങള്‍ വര്‍ധിക്കുന്ന ഈ കാലത്ത് ഇത്തരത്തിലുള്ള പരിശീലനങ്ങള്‍ക്ക് മുന്‍കൈയെടുക്കുന്നത് തീര്‍ച്ചയായിട്ടും മറ്റുള്ളവര്‍ക്ക് പ്രചോദനമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.