പനാമ: വിമാന യാത്രയ്ക്കിടെ ശുചിമുറിയില്‍ കയറിയ പൈലറ്റ് കുഴഞ്ഞുവീണ് മരിച്ചു. സഹപൈലറ്റുമാര്‍ വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്തു. മിയാമിയില്‍ നിന്ന് ചിലിയിലേക്ക് 271 യാത്രക്കാരുമായി പോയ ലാറ്റം എയര്‍ലൈന്‍സ് വിമാനത്തില്‍ ഞായറാഴ്ച രാത്രിയാണ് എല്ലാവരെയും ആശങ്കപ്പെടുത്തിയ സംഭവം ഉണ്ടായത്. 25 വര്‍ഷത്തിലധികമായി വിമാനം പറത്തുന്ന മുതിര്‍ന്ന പൈലറ്റാണ് ഇദ്ദേഹം.
അന്‍പത്തിയാറുകാരനായ ഇവാന്‍ അന്‍ഡോറിനെ കൂടാതെ, രണ്ട് സഹ പൈലറ്റുമാര്‍കൂടി വിമാനത്തില്‍ ഉണ്ടായിരുന്നു. മിയാമിയില്‍ നിന്ന് യാത്ര പുറപ്പെട്ട് മൂന്ന് മണിക്കൂറിന് ശേഷം, പൈലറ്റ് ക്യാപ്റ്റന്‍ ഇവാന്‍ അന്‍ഡോറിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ശുചിമുറിയില്‍ കുഴഞ്ഞ് വീഴുകയുമായിരുന്നു. ബോര്‍ഡില്‍ ഡോക്ടര്‍മാരുണ്ടോയെന്ന് ക്രൂ അന്വേഷിച്ചതായി യാത്രക്കാരെ ഉദ്ധരിച്ച് ന്യൂയോര്‍ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ക്രൂ അദ്ദേഹത്തിന് അടിയന്തര ചികിത്സ നല്‍കിയെങ്കിലും രക്ഷപെടുത്താനായില്ല. തുടര്‍ന്ന് സഹപൈലറ്റുമാര്‍ വിമാനം പനാമയിലെ ടോക്യുമെന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്യുകയായിരുന്നു.
മെഡിക്കല്‍ വിദഗ്ധര്‍ പൈലറ്റിനെ പരിശോധിച്ചശേഷം, മരണം സ്ഥിരീകരിക്കുകയായിരുന്നുവെന്ന് എയര്‍ലൈന്‍സ് പ്രസ്താവനയില്‍ അറിയിച്ചു.
മരണത്തില്‍ ലാറ്റം എയര്‍ലൈന്‍സ് ദു:ഖം രേഖപ്പെടുത്തി. ഉടനടി വൈദ്യസഹായം നല്‍കാനായെങ്കിലും ഇവാന്റെ ജീവന്‍ രക്ഷിക്കാനായില്ലെന്ന് എയര്‍ലൈന്‍സ് അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു. വിമാനം വ്യാഴാഴ്ച ചിലിയിലേക്കുള്ള യാത്ര പുനനാരംഭിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.