മൈക്കിൾ ജാക്സൺന്റെ നെതർലാൻഡ് ബംഗ്ലാവ് 161 കോടി രൂപയ്ക്ക് വിറ്റു

മൈക്കിൾ ജാക്സൺന്റെ  നെതർലാൻഡ് ബംഗ്ലാവ് 161 കോടി രൂപയ്ക്ക് വിറ്റു

 പോപ്പ് സംഗീത രാജാവായ മൈക്കിൾ ജാക്സൺന്റെ കാലിഫോർണിയയിലെ പ്രശസ്തമായ നെവർ ലാൻഡ് എസ്റ്റേറ്റ് 161 കോടിക്ക് അമേരിക്കക്കാരനായ റോൺ ബർക്കിൽ സ്വന്തമാക്കി. 730 കോടി രൂപ വിലയിട്ട എസ്റ്റേറ്റ് 161 കോടിക്കാണ് വിറ്റത്. 15 വർഷം ജാക്സൺ ഈ സ്വപ്ന തുല്യമായ ബംഗ്ലാവിലായിരുന്നു താമസിച്ചിരുന്നത്. 2700 ഏക്കറിലാണ് പ്രശസ്തമായ നെവർലാൻഡ് എസ്റ്റേറ്റ് സ്ഥിതിചെയ്യുന്നത്. 12,500 ചതുരശ്രയടിയിലാണ് ബംഗ്ലാവ് നിർമ്മിച്ചിരിക്കുന്നത്. സ്വിമ്മിംഗ് പൂളും, സിനിമാ തീയേറ്ററും, ഡാൻസ് സ്റ്റുഡിയോയും ഉള്ള ഈ ബംഗ്ലാവ് ഡിസ്നി സ്റ്റൈലിളാണ് നിർമ്മിച്ചിരിക്കുന്നത്. ഇതിനുപുറമേ കുട്ടികൾക്കായുള്ള ഭീമൻ പാർക്കും, ട്രെയിൻ സ്റ്റേഷനും ജാക്സൺ ഇവിടെ ഒരുക്കിയിട്ടുണ്ട്. ബംഗ്ലാവിന്റെ പുതിയ ഉടമയ്ക്ക് ഇവിടെ കോടീശ്വരൻമാർക്കായുള്ള പുതിയ ക്ലബ്ബ് തുടങ്ങാനാണ് പദ്ധതി എന്നാണ് റിപ്പോർട്ടുകൾ. 1987ലാണ് ലോസ് ഒളിവോസ് എസ്റ്റേറ്റ് തന്റെ സ്വാപ്ന വസതി നിർമ്മിക്കാനായി ജാക്സൺ വാങ്ങിയത്. ജാക്സൺ എസ്റ്റേറ്റിന് പുതിയ പേരു നൽകി നെവർ ലാൻഡ് എസ്റ്റേറ്റ്. 19.5 മില്യൺ ആയിരുന്നു അതിന്റെ വില. നീണ്ട രണ്ടു വർഷത്തെ ചർച്ചകൾക്ക് ശേഷമാണ് നെവർലാൻഡ് എന്ന സ്വപ്ന വസതിയുടെ പ്ലാൻ തയ്യാറാക്കിയത്. 2009 ൽ മൈക്കിൾ ജാക്സൺ മരിച്ചതോടെ എസ്റ്റേറ്റ് ലേലത്തിന് വെയ്ക്കുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.