ന്യൂയോർക്ക്: അമേരിക്കയിൽ വീണ്ടും വെടിവയ്പ്പ്. ഫ്ലോറിഡയിലുണ്ടായ അക്രമണത്തിൽ മൂന്ന് കറുത്ത വർഗക്കാർ കൊല്ലപ്പെട്ടു. ഫ്‌ളോറിഡയിലെ ജാക്‌സൺവില്ലയിലാണ് കറുത്ത വർഗക്കാരെ ലക്ഷ്യമിട്ടെത്തിയ അക്രമി വെടിയുതിർത്തത്. രണ്ടു പുരുഷന്മാരും ഒരു സ്ത്രീയുമാണ് കൊല്ലപ്പെട്ടത്.
20 കാരനായ അക്രമി പിന്നീട് വെടിയുതിർത്ത് ആത്മഹത്യ ചെയ്തു. ശനിയാഴ്ച ഉച്ചയ്‌ക്ക് ഒരു മണിയോടെയായിരുന്നു അക്രമം. മാസ്‌കും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റും ധരിച്ചാണ് കറുത്ത വർഗക്കാർക്ക് വേണ്ടിയുള്ള പ്രാദേശിക യൂണിവേഴ്‌സിറ്റിയായ എഡ്വേർഡ് വാട്ടേഴ്സ് യൂണിവേഴ്സിറ്റിയിൽ അക്രമി എത്തിയത്.
ആആർ-15- സ്റ്റൈൽ റൈഫിൾ ഉപയോഗിച്ചായിരുന്നു ആക്രമണം. ഈ തോക്ക് പോലീസ് കണ്ടെടുത്തിട്ടുണ്ട്. കൊലപാതകിയെ തിരിച്ചറിഞ്ഞിട്ടില്ല. ഇതിനായുള്ള ശ്രമങ്ങൾ തുടരുകയാണ്. സംഭവത്തിന് പിന്നിൽ സംഘടനകളുടെ സംബന്ധമില്ലെന്ന് പൊലീസ് പറഞ്ഞു.
അയൽരാജ്യമായ ക്ലേ കൗണ്ടിയിൽ നിന്നാണ് അക്രമി അവിടേക്ക് വാഹനത്തിൽ എത്തിയത്. ആക്രമണത്തിന് തൊട്ടുമുമ്പ്, വെടിവച്ചയാൾ തന്റെ കമ്പ്യൂട്ടർ പരിശോധിക്കാൻ പറഞ്ഞു കൊണ്ട് പിതാവിന് ഒരു സന്ദേശം അയച്ചിരുന്നു. കമ്പ്യൂട്ടർ പരിശോധിച്ച പിതാവ് തന്നേയാണ് പൊലിസിനെ വിവരം അറിയിച്ചത്. പക്ഷേ പൊലിസ് എത്തും മുമ്പെ അക്രമി വെടിവയ്പ്പ് ആരംഭിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.