സൈബര്‍ കുറ്റകൃത്യത്തിന് പൂട്ടിടാന്‍ സംസ്ഥാന പൊലീസ്; സൈബര്‍ ഡിവിഷന്‍ രൂപീകരിക്കും

സൈബര്‍ കുറ്റകൃത്യത്തിന് പൂട്ടിടാന്‍ സംസ്ഥാന പൊലീസ്; സൈബര്‍ ഡിവിഷന്‍ രൂപീകരിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് വര്‍ധിച്ച് വരുന്ന സൈബര്‍ കുറ്റകൃത്യങ്ങളുടെ പശ്ചാത്തലത്തില്‍ അന്വേഷണം ഏകോപിപ്പിക്കാനായി സൈബര്‍ ഡിവിഷന്‍ രൂപീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി തീരുമാനിച്ചു. അടുത്തമാസം എട്ടിന് ഇത് സംബന്ധിച്ച് പൊലീസിന്റെ യോഗം ചേരും. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കും.

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ച് വരുന്ന സാഹചര്യം കണക്കിലെടുത്താണ് പുതിയ തീരുമാനം. ഐജിയുടെ മേല്‍നോട്ടത്തിലായിരിക്കും പുതിയ സംവിധാനത്തിന്റെ പ്രവര്‍ത്തനം.കേരളാ പൊലീസ് ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ സൈവര്‍ കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച് കൃത്യമായ അവബോധം പൊതുജനങ്ങള്‍ക്ക് നല്‍കി വരുന്നുണ്ട്.

എന്നിരുന്നാലും സൈബര്‍ തട്ടിപ്പുകളില്‍ വീഴുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്.
അഭ്യസ്തവിദ്യരും ഈ തട്ടിപ്പുകളില്‍ വീണു പോകുന്നുണ്ട്. ജോലി സംബന്ധമായും മറ്റ് പണമിടുപാടുകളുമായും ബന്ധപ്പെട്ടും സൈബര്‍ കുറ്റകൃത്യങ്ങള്‍ കൂടുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.