പുതുവർഷത്തിൽ വിവിധ മേഖലകളിൽ സർക്കാർ മാറ്റങ്ങൾ പ്രഖ്യാപിച്ചു. രാജ്യത്തെ ദേശീയപാതകളില്‍ നാളെ മുതല്‍ ടോള്‍ പിരിവ് ഫാസ്ടാഗിലൂടെ മാത്രം.ഫാസ്ടാഗുകള്‍ നിര്‍ബന്ധമാകുന്നത് മുതല്‍ ഫോണ്‍ നമ്പറിന് മുന്‍പ് ‘0’ ചേര്‍ക്കുന്നത് അടക്കമുള്ള ചില മാറ്റങ്ങളാണ് വരുന്നത്. ഫാസ്ടാഗില്ലാതെ ടോള്‍ പ്ലാസകളിലെത്തുന്ന വാഹനങ്ങള്‍ കടത്തിവിടാന്‍ ഇരട്ടിത്തുക നല്‍കുകയും 500 രൂപ നല്‍കി ടാഗ് എടുക്കുകയും വേണം.
ലാന്‍ഡ് ഫോണില്‍നിന്നു മൊബൈല്‍ നമ്പറിലേക്ക് വിളിക്കുമ്പോൾ തുടക്കത്തില്‍ '0' ചേര്‍ക്കണമെന്ന നിര്‍ദേശം ബിഎസ്‌എന്‍എല്‍ ലാന്‍ഡ്‌ലൈനില്‍ ജനുവരി 15ന് അകം നടപ്പാക്കിയേക്കും. മൊബൈല്‍ ഉപയോക്താക്കള്‍ വര്‍ധിച്ചതിനാല്‍ നമ്പറുകള്‍ 10ല്‍ നിന്നു 11 ആക്കുന്നതിന്റെ ഭാഗമായാണിത്.
പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ് ജനുവരി മുതല്‍ ഓണ്‍ലൈന്‍ ആകും. വാഹന്‍ സോഫ്റ്റ്‌വെയറും പുക പരിശോധനാ കേന്ദ്രങ്ങളും തമ്മിലാണു ബന്ധിപ്പിക്കുന്നത്. വാഹനം ഇത്തരം കേന്ദ്രത്തിലെത്തിച്ചാല്‍ പരിശോധന നടത്തുന്നതു സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെയാകും. വിവരങ്ങള്‍ മോട്ടര്‍വാഹന വകുപ്പിന്റെ സെര്‍വറിലേക്ക് അപ്‍ലോഡ് ചെയ്യും.സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി കഴിയുമ്പോൾ വാഹന ഉടമയ്ക്ക് എസ്‌എംഎസ് സന്ദേശം ലഭിക്കും.
പോസിറ്റീവ് പേ സംവിധാനം നാളെമുതൽ പ്രാബല്യത്തിൽ വരും. ചെക്ക് നല്‍കുന്നയാള്‍ ആ വിവരം ബാങ്കുമായി പങ്കുവയ്ക്കുന്ന പോസിറ്റീവ് പേ സംവിധാനം നാളെ മുതല്‍ പ്രാബല്യത്തില്‍ വരുന്നു. ചെക്ക് ഉപയോഗിച്ചുള്ള സാമ്പത്തിക ക്രമക്കേടുകൾ തടയുന്നതിനാണിത്. ചെക്ക് ആര്‍ക്കാണോ അയാളുടെ പേര്, ചെക്ക് നമ്പർ, തീയതി, തുക എന്നിവയാണ് നല്‍കേണ്ടത്. ഇത് ഒത്തുനോക്കിയേ ചെക്ക് മാറിനല്‍കൂ. അഞ്ച് ലക്ഷം രൂപയ്ക്കു മുകളിലുള്ള ഇടപാടുകള്‍ക്ക് ഇതു നിര്‍ബന്ധമാണ്. 50,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്കു ബാധകമാക്കുന്നത് അതതു ബാങ്കുകള്‍ക്കു തീരുമാനിക്കാം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.