കോര്‍പ്പറേറ്റ് ജോലി മാനസിക സമ്മര്‍ദത്തിന് കാരണമാകുന്നു

കോര്‍പ്പറേറ്റ് ജോലി മാനസിക സമ്മര്‍ദത്തിന് കാരണമാകുന്നു

ന്യൂഡല്‍ഹി: കോര്‍പ്പറേറ്റ് സംവിധാനത്തിലാണോ ജോലി? എങ്കില്‍ നിങ്ങള്‍ സമ്മര്‍ദത്തെ അതിജീവിച്ചേ മതിയാവു. കോര്‍പ്പറേറ്റ് സജ്ജീകരണങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകളാണ് പുരുഷന്മാരെ അപേക്ഷിച്ച് കൂടുതല്‍ ജോലി സ്ഥലത്തെ സമ്മര്‍ദം അനുഭവിക്കുന്നതെന്ന് എട്ട് ഇന്ത്യന്‍ നഗരങ്ങളില്‍ നടത്തിയ പുതിയ സര്‍വേ കണ്ടെത്തി.

എഫ്എംസിജി, ഓട്ടോമൊബൈല്‍, ബിപിഒ, ബാങ്കിങ്, ഡ്യൂറബിള്‍ തുടങ്ങി എട്ട് മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മാനേജര്‍മാര്‍ മുതല്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍മാര്‍ വരെയുള്ള കോര്‍പ്പറേറ്റ് ജീവനക്കാര്‍ക്കിടയിലാണ് സര്‍വേ നടത്തിയത്.

സ്ത്രീകള്‍ക്ക് വിവാഹാനന്തരമുള്ള അവരുടെ കരിയറില്‍ വിട്ടുവീഴ്ച ചെയ്യേണ്ടി വരുന്നുണ്ട്. പ്രസവ അവധിയുമായി ബന്ധപ്പെട്ട സ്റ്റീരിയോടൈപ്പുകള്‍ അഭിമുഖീകരിക്കുന്നുണ്ട്. പുരുഷന്മാരെ അപേക്ഷിച്ച് 56% സ്ത്രീകളും ജോലിസ്ഥലത്തെ സമ്മര്‍ദം അനുഭവിക്കുന്നു. കോര്‍പ്പറേറ്റ് ഇന്ത്യയിലെ 42% വിഷാദരോഗികളും ഉത്കണ്ഠ മൂലമുള്ള രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നവരാണ്.

മുംബൈ, കൊല്‍ക്കത്ത, ഡല്‍ഹി, ചെന്നൈ, ഹൈദരാബാദ്, ബാംഗ്ലൂര്‍, അഹമ്മദാബാദ്, പൂനെ എന്നിവിടങ്ങളിലെ 1627 പുരുഷന്മാരും 1373 സ്ത്രീകളും - 3,000 കോര്‍പ്പറേറ്റ് ജീവനക്കാര്‍ക്കിടയില്‍ നടത്തിയ സര്‍വേയില്‍ 48% കോര്‍പ്പറേറ്റ് തൊഴിലാളികളും മോശം മാനസികാരോഗ്യത്തിന് അപകട സാധ്യതയുള്ളവരാണെന്നാണ് കണ്ടെത്തല്‍.

പ്രൊഫഷണല്‍ ജീവിതത്തില്‍ നിന്നും (94%), വ്യക്തി ജീവിതത്തില്‍ നിന്നുമുള്ള (85%) സമ്മര്‍ദം ഡല്‍ഹിയിലെ മാനസികാരോഗ്യ വെല്ലുവിളികളുടെ മുന്‍നിര സംഭാവനയായി ഉയര്‍ന്നുവന്നതായി സര്‍വേ കണ്ടെത്തി.

മാനസികാരോഗ്യപ്രശ്‌നങ്ങള്‍ കൂടാതെ, മിക്ക ജീവനക്കാരും നടുവേദന, പ്രമേഹം, രക്തസമ്മര്‍ദം, കാല്‍മുട്ട് വേദന തുടങ്ങിയ മുന്‍കാല പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നു. മുടികൊഴിച്ചില്‍, ഉയര്‍ന്ന കൊളസ്ട്രോള്‍, സന്ധിവേദന, കഴുത്ത് വേദന എന്നിവയും അനുഭവപ്പെടുമെന്നാണ് ആരോഗ്യ വിദഗ്ദരുടെ അഭിപ്രായം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.