പാരിസ്: രാജ്യത്തിന്റെ പെരുമാറ്റല്‍ വിവാദത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തിന്റെ പേര് മാറ്റാന്‍ ശ്രമിക്കുന്നവര്‍ അടിസ്ഥാനപരമായി ചരിത്രത്തെ നിഷേധിക്കാന്‍ ശ്രമിക്കുകയാണെന്നും ഇന്ത്യയുടെ ആത്മാവിനെ ആക്രമിക്കുന്നവര്‍ വലിയ വില നല്‍കേണ്ടി വരുമെന്നും പാരീസിലെ സയന്‍സസ് പിഒ സര്‍വകലാശാലയില്‍ സംസാരിക്കവെ രാഹുല്‍ പറഞ്ഞു.
''ഇന്ത്യന്‍ ഭരണഘടനയില്‍ രണ്ട് പേരുകളും (ഇന്ത്യ, ഭാരത്) ഉപയോഗിക്കുന്നു. രണ്ടു വാക്കുകളും തികച്ചും നല്ലതാണ്. പക്ഷേ, പ്രതിപക്ഷ സഖ്യത്തിന്റെ പേര് 'ഇന്ത്യ' എന്നാക്കിയതാണ് കേന്ദ്ര സര്‍ക്കാരിനെ പ്രകോപിപ്പിച്ചത്. അതുകൊണ്ടാണ് അവര്‍ രാജ്യത്തിന്റെ പേര് മാറ്റാന്‍ തീരുമാനിച്ചത്' - രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
ബിജെപി നയിക്കുന്ന കേന്ദ്ര സര്‍ക്കാരും ആര്‍എസ്എസും ചേര്‍ന്ന് ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്തുകയാണെന്ന് ആരോപിച്ച രാഹുല്‍, രാജ്യത്ത് അത് സംഭവിക്കാതിരിക്കാനാണ് താന്‍ ശ്രമിക്കുന്നതെന്നും പറഞ്ഞു.
പിന്നാക്ക ജാതിക്കാരുടെ അഭിപ്രായ പ്രകടനവും പങ്കാളിത്തവും മുരടിപ്പിക്കാനാണ് ബിജെപിയും ആര്‍എസ്എസും ശ്രമിക്കുന്നത്. സ്വന്തം രാജ്യത്ത് അസ്വസ്ഥത അനുഭവിക്കുന്ന ന്യൂനപക്ഷങ്ങള്‍ ഉള്ളത് ഇന്ത്യയ്ക്ക് നാണക്കേടുണ്ടാക്കുന്ന കാര്യമാണെന്നും അദേഹം ചൂണ്ടിക്കാണിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.