ബാര്‍ലി എന്നത് ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ നല്‍കുന്നതാണ്. ബാര്‍ലി കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. ആരോഗ്യ ഗുണങ്ങള്‍ ഏറെയുള്ള ബാര്‍ലി കൊണ്ട് നല്ല രുചികരമായ ഒരു സൂപ്പ് തയ്യാറാക്കിയാലോ.
ആവശ്യമുള്ള വസ്തുക്കള്‍
2 ടീസ്പൂണ്‍ ബാര്‍ലി, 2 മണിക്കൂര്‍ കുതിര്‍ത്തത്
1 ടീസ്പൂണ്‍ ചെറുപയര്‍, 30 മിനിറ്റ് കുതിര്‍ത്തത്
1 ടീസ്പൂണ്‍ എണ്ണ
2 വെളുത്തുള്ളി ഗ്രാമ്പൂ, പൊടിച്ചത്
1 പച്ചമുളക്, അരിഞ്ഞത്
1 ടീസ്പൂണ്‍ ഉള്ളി, അരിഞ്ഞത്
2 ടീസ്പൂണ്‍ കാരറ്റ്, സമചതുരത്തില്‍ അരിഞ്ഞത്
2 ടീസ്പൂണ്‍ ബീന്‍സ്, സമചതുരത്തില്‍ അരിഞ്ഞത്
2 ടേബിള്‍സ്പൂണ്‍ കോളിഫ്ളവര്‍, സമചതുരത്തില്‍ അരിഞ്ഞത്
1/2 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി
ഉപ്പ് ആവശ്യത്തിന്
2-3 കപ്പ് വെള്ളം
1 ടീസ്പൂണ്‍ നെയ്യ്
1/2 ടീസ്പൂണ്‍ കുരുമുളക് പൊടി
സൂപ്പ് തയ്യാറാക്കുന്നത്
എണ്ണ ചൂടാക്കി അതിലേക്ക് വെളുത്തുള്ളി, പച്ചമുളക്, ഉള്ളി എന്നിവ മിക്സ് ചെയ്ത് നന്നായി വഴറ്റിയയെടുക്കുക. ഇതിലേക്ക് ബാര്‍ലി, ചെറുപയര്‍ ബാക്കിയുള്ള പച്ചക്കറികള്‍ എന്നിവ ചേര്‍ത്ത് ഇളക്കുക. ഇടത്തരം തീയില്‍ ഒരു മിനിറ്റ് വഴറ്റിയതിന് ശേഷം അല്‍പം ഉപ്പ് ചേര്‍ക്കുക. പിന്നീട് അല്‍പം മഞ്ഞള്‍പ്പൊടിയും മിക്സ് ചെയ്യുക.. വെള്ളം ചേര്‍ത്ത് പ്രഷര്‍ ചെയ്ത് 4 വിസില്‍ വരെ വേവിക്കുന്നതിന് ശ്രദ്ധിക്കണം. ശേഷം ഇത് ഒരു പാത്രത്തിലേക്ക് മാറ്റി, നെയ്യ്, കുരുമുളക്, ഉപ്പ് (ആവശ്യമെങ്കില്‍) ചേര്‍ത്ത് ചൂടോടെ വിളമ്പുക.
മികച്ച ദഹനത്തിന്
ദഹന സംബന്ധമായ പ്രശ്നങ്ങള്‍ കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് മികച്ച ഫലം നല്‍കുന്നതാണ് ബാര്‍ലി സൂപ്പ്. ഇത് നാരുകള്‍ കൊണ്ട് സമ്പന്നമാണ്. അതുകൊണ്ട് തന്നെ ദഹന സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് മികച്ചതാണ് ഈ ബാര്‍ലി സൂപ്പ്. മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് നിങ്ങള്‍ക്ക് ദിനവും എന്ന തോതില്‍ ഈ സൂപ്പ് ശീലമാക്കാവുന്നതാണ്.
അമിതവണ്ണത്തെ പ്രതിരോധിക്കാന്‍
അമിതവണ്ണമെന്ന പ്രശ്നം നിങ്ങളെ അലട്ടുന്നുണ്ടോ? അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ദിവസവും ബാര്‍ലി സൂപ്പ് കുടിക്കാവുന്നതാണ്. ഇത് അമിതവണ്ണത്തേയും കൊഴുപ്പിനേയും ഇല്ലാതാക്കി ആരോഗ്യം വര്‍ധിപ്പിക്കുന്നതിന് സഹായിക്കുന്നു. വണ്ണം കൂടുമെന്ന് പറയുന്നവര്‍ക്ക് തീര്‍ച്ചയായും കഴിക്കാവുന്ന ഒരു സൂപ്പ് ആണ് ബാര്‍ലി സൂപ്പ്. ദിവസവും ഇത് കഴിക്കുന്നതിലൂടെ നിങ്ങള്‍ക്ക് തടിയും വയറും ഒതുക്കുന്നതിന് സാധിക്കുന്നു.
കൊളസ്ട്രോള്‍ കുറക്കാം
കൊളസ്ട്രോള്‍ എന്ന പ്രശ്നം പലരിലും അസ്വസ്ഥത ഉണ്ടാക്കുന്നു. അതിന് പരിഹാരം കാണുന്നതിന് വേണ്ടിയും ബാര്‍ലി സൂപ്പ് കഴിക്കാവുന്നതാണ്. ഇത് ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. അതുവഴി നിങ്ങള്‍ക്ക് ഹൃദയാരോഗ്യവും സംരക്ഷിക്കുന്നതിന് സാധിക്കുന്നു. എല്ലാ ദിവസവും നിങ്ങള്‍ക്കുണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിനും വിശപ്പിനെ നിയന്ത്രിക്കുന്നതിനും സഹായിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.