പനജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ തകര്‍ത്ത് എടികെ മോഹന്‍ ബഗാന് ഒന്നാം സ്ഥാനത്ത്. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ആണ് നോർത്ത് ഈസ്റ്റിനെ എടികെ മോഹന്‍ ബഗാന് തകർത്തത്. റോയ് കൃഷ്ണയിലൂടെ ടീം മുന്നിലെത്തി.
ആദ്യ പകുതി ഗോൾ രഹിതമായിരുന്നു. രണ്ടാം പകുതിയിലാണ് ഇരു ഗോളുകളും പിറന്നത്. പിന്നാലെ 58-ാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റ് ക്യാപ്റ്റന്‍ ബെഞ്ചമിന്‍ ലാംബോട്ടിന്റെ സെല്‍ഫ് ഗോളിലാണ് എ.ടി.കെ യുടെ ലീഡുയര്‍ത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26