കോഴിക്കോട്: നിപ്പ വൈറസ് ബാധയെതുടര്‍ന്ന് കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച പ്രദേശങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ച് ഉത്തരവായി.
കടകള്‍ക്ക് രാത്രി എട്ടു മണി വരെയും ബാങ്കുകള്‍ക്ക് രണ്ടു മണി വരെയും പ്രവര്‍ത്തിക്കാന്‍ ജില്ലാ ഭരണകൂടം അനുമതി നല്‍കി. മറ്റു നിയന്ത്രണങ്ങള്‍ തുടരുമെന്നും നിപ്പ പ്രോട്ടോക്കാള്‍ കര്‍ശനമായി പാലിച്ചു മാത്രമേ എല്ലാ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കാവൂ എന്നും കര്‍ശന നിര്‍ദേശമുണ്ട്.
മാസ്‌കും സാനിട്ടൈസറും നിര്‍ബന്ധമാണ്. സാമൂഹിക അകലം പാലിക്കണമെന്നും കൂട്ടംകൂടി നില്‍ക്കുന്നത് ഒഴിവാക്കണമെന്നും ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു.
സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ പരിശോധനാ ഫലമെല്ലാം നെഗറ്റീവ് ആയ സാഹചര്യത്തിലാണ് പ്രദേശത്ത് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ ഇളവു വരുത്താന്‍ തീരുമാനമായത്.
കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിലെ ആയഞ്ചേരി, മരുതോങ്കര, തിരുവള്ളൂര്‍, കുറ്റ്യാടി, കായക്കൊടി, വില്യപ്പള്ളി, കാവിലുംപാറ പുറമേരി, ചങ്ങോരത്ത് തുടങ്ങിയ പഞ്ചായത്തുകളിലെ വിവിധ വാര്‍ഡുകളെയാണ് കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചിരുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v