മുംബൈ: ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ലോകകപ്പിനു മുന്നോടിയായുള്ള അവസാന ഏകദിന പരമ്പരയാണിത്. മൂന്നു മല്‍സരങ്ങളാണ് പരമ്പരയിലുള്ളത്.
ആദ്യ രണ്ടു മല്‍സരങ്ങളില്‍ കെഎല്‍ രാഹുല്‍ ടീമിനെ നയിക്കും. ആര്‍ ജഡേജയാണ് ഉപനായകന്‍. ഏറെക്കാലത്തിനു ശേഷം ഇന്ത്യന്‍ ഏകദിന ടീമിലേക്ക് ആര്‍ അശ്വിന് അപ്രതീക്ഷിതമായി വിളിയെത്തി. 2022 ഫെബ്രുവരിയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മല്‍സരത്തിനു ശേഷം ഏകദിനം കളിച്ചിട്ടില്ലാത്ത അശഅശ്വിന്റെ ടീമിലേക്കുള്ള തിരിച്ചുവരവ് ലോകകപ്പ് ടീമിലേക്കുള്ള സൂചനയായും വിലയിരുത്തപ്പെടുന്നു.
മൂന്നാം ഏകദിനത്തില്‍ നായകന്‍ രോഹിത് ശര്‍മയും ഉപനായകന്‍ ഹാര്‍ദിക് പാണ്ഡ്യയും ടീമിനൊപ്പം ചേരും.
ആദ്യ രണ്ട് ഏകദിനങ്ങള്‍ക്കുള്ള ടീം
കെഎല്‍ രാഹുല്‍, രവീന്ദ്ര ജഡേജ, റിതുരാജ് ഗെയ്ക്ക് വാദ്, ശുഭ്മാന്‍ ഗില്‍, ഇഷന്‍ കിഷന്‍, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഷര്‍ദുല്‍ ഠാക്കൂര്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ആര്‍ അശ്വിന്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, സിറാജ്, പ്രസീദ് കൃഷ്ണ.
മൂന്നാം ഏകദിനത്തിനുള്ള ടീം
രോഹിത് ശര്‍മ, ഹര്‍ദിക് പാണ്ഡ്യ, വിരാട് കോലി, കെഎല്‍ രാഹുല്‍, രവീന്ദ്ര ജഡേജ, റിതുരാജ് ഗെയ്ക്ക് വാദ്, ശുഭ്മാന്‍ ഗില്‍, ഇഷന്‍ കിഷന്‍, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഷര്‍ദുല്‍ ഠാക്കൂര്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ആര്‍ അശ്വിന്‍, അഷ്‌കര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, സിറാജ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v