സാന്‍ഫ്രാന്‍സിസ്‌കോ: ബഹിരാകാശത്ത് ഏറ്റവുമധികം കാലം താമസിച്ച അമേരിക്കന്‍ സഞ്ചാരിയെന്ന റെക്കോഡ് സ്വന്തമാക്കി നാസയുടെ ഫ്രാങ്ക് റൂബിയോ. ബഹിരാകാശത്ത് 371 ദിവസം തങ്ങിയാണ് അമേരിക്കയുടെ തന്നെ മാര്‍ക്ക് വാന്‍ഡേ ഹെയിയുടെ റെക്കോഡ് തിരുത്തിയത്. മാര്‍ക്ക് 355 ദിവസമായിരുന്നു തങ്ങിയത്.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് രണ്ടു റഷ്യന്‍ ബഹിരാകാശ ശാസ്ത്രജ്ഞര്‍ക്കൊപ്പം റൂബിയോ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയത്. ആറു മാസമാണ് ഓരോ സംഘവും നിലയത്തില്‍ തങ്ങുക. എന്നാല്‍, ഇവര്‍ പോയ സോയൂസ് പേടകത്തിന് നിലയത്തിലെ പാര്‍ക്കിങ്ങിനിടെ ചോര്‍ച്ചയുണ്ടായതിനാല്‍ മടക്കം വൈകുകയായിരുന്നു. ഈ മാസം 27-ന് മറ്റൊരു പേടകത്തില്‍ ഇവരെ മടക്കിക്കൊണ്ടുവരും. അപ്പോഴേക്കും റൂബിയോയുടെ താമസം 371 ദിവസം തികയും.
 
റൂബിയോയുടെ നേട്ടത്തില്‍ സന്തോഷമറിയിച്ച് നാസയുടെ മേധാവി ബില്‍ നെല്‍സണ്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സില്‍ എത്തി. അമേരിക്കയുടെ ബഹിരാകാശ യാത്രാ ചരിത്രത്തില്‍  ഫ്രാങ്ക് റൂബിയോ പുതിയ അധ്യായം കുറിച്ചു. ബഹിരാകാശ നിലയത്തിലെ 355 ദിവസത്തെ മുന്‍കാല റെക്കോര്‍ഡ് അദ്ദേഹം മറികടന്നു' - ബില്‍ നെല്‍സണ്‍ കുറിച്ചു. 
വരും ദിവസങ്ങളില്‍, രണ്ട് റഷ്യക്കാരും ഒരു അമേരിക്കക്കാരനും അടങ്ങുന്ന സംഘം കസാക്കിസ്ഥാനില്‍ നിന്ന് ബഹിരാകാശ നിലയത്തിലേക്കു യാത്ര ആരംഭിക്കും.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.