പല കാരണങ്ങളാല്‍ തൊഴിലിടം വിടുന്ന സ്ത്രീകളുടെ എണ്ണം വര്‍ധിക്കുന്നതായി പഠനം

പല കാരണങ്ങളാല്‍ തൊഴിലിടം വിടുന്ന സ്ത്രീകളുടെ എണ്ണം വര്‍ധിക്കുന്നതായി പഠനം

കേരളത്തില്‍ പ്രത്യേക കാരണങ്ങളാല്‍ തൊഴിലിടം വിടുന്ന സ്ത്രീകളുടെ എണ്ണം വര്‍ധിക്കുന്നതായി പഠനം. കരിയര്‍ ബ്രേക്ക് വന്ന സ്ത്രീകള്‍ക്കിടയില്‍ കേരള നോളജ് ഇക്കോണമി മിഷന്‍ നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കേരളത്തില്‍ ആണ്‍കുട്ടികളെ അപേക്ഷിച്ച് പെണ്‍കുട്ടികളാണ് കൂടുതലും ഉയര്‍ന്ന വിദ്യാഭ്യാസം നേടുന്നത്. അതിനാല്‍ തൊഴിലില്ലായ്മ നിരക്കില്‍ സ്ത്രീകളാണ് പിന്നില്‍. ഇതിനെ കുറിച്ച് ശാസ്ത്രീയമായി പഠനം നടത്തുകയാണ് കേരള നോളജ് മിഷന്‍ ചെയ്തത്.

ഓണ്‍ലൈന്‍ സര്‍വേ വഴിയാണ് കരിയര്‍ ബ്രേക്ക് വന്ന സ്ത്രീകളെ കണ്ടെത്തിയത്. 2023 ഏപ്രില്‍ 17 മുതല്‍ മെയ് 17 വരെ നടത്തിയ സര്‍വേയില്‍ 1027 സി.ഡി.എസുകളില്‍ നിന്നായി 4458 സ്ത്രീകള്‍ പങ്കെടുത്തു. കണ്ണൂര്‍ ജില്ലയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ സര്‍വേയില്‍ പങ്കെടുത്തത്(523). പങ്കെടുത്തവരില്‍ കൂടുതല്‍ പേരും 30 നും 34നും ഇടയില്‍ പ്രായമുള്ളവരായിരുന്നു.

കുറഞ്ഞ വേതനം, കുട്ടികളെയും പ്രായമായവരെയും പരിചരിക്കേണ്ടതിനാല്‍, യാത്ര സൗകര്യമില്ലായ്മ, ജോലിയില്‍ തുടരാന്‍ താല്‍പര്യമില്ലായ്മ, വിവാഹ ശേഷം പുതിയ താമസസ്ഥലത്തേക്ക് മാറിയത് എന്നിവയാണ് പ്രധാനമായും കരിയര്‍ ബ്രേക്കിന്റെ കാരണങ്ങളായി ചൂണ്ടിക്കാട്ടിയത്. ഇതില്‍ 57 ശതമാനവും വിവാഹ ശേഷം കുഞ്ഞുങ്ങളെയോ പ്രായമായവരെയോ പരിചരിക്കുന്നതിന് വേണ്ടി ജോലി ഉപേക്ഷിച്ചവരാണ്. 20 ശതമാനം വിവാഹശേഷം സ്ഥലം മാറിയതിനാല്‍ ജോലി ഉപേക്ഷിച്ചവരും.

ജോലിക്ക് പോകുന്നതിന് കുടുംബത്തില്‍ നിന്ന് എതിര്‍പ്പുള്ളതായും ചിലര്‍ ചൂണ്ടിക്കാണിച്ചു. 96.5 ശതമാനം പേരും തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. ജോലിയിലേക്ക് മടങ്ങാന്‍ ആഗ്രഹമില്ലെന്ന് സര്‍വേയില്‍ പങ്കെടുത്ത 151 പേര്‍ പ്രതികരിച്ചു. അഭ്യസ്ഥ വിദ്യരായ സ്ത്രീകള്‍ക്ക് കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുന്നതോടൊപ്പം കരിയര്‍ ബ്രേക്ക് വന്നവരെ തിരിച്ച് തൊഴിലിടങ്ങളിലേക്ക് കൊണ്ടുവരാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.