ചാഞ്ഞുപോകുന്ന നിഴൽ (ഭാഗം-11)

ചാഞ്ഞുപോകുന്ന നിഴൽ (ഭാഗം-11)

പെൺപിള്ളാരുടെ മൂളിപ്പാട്ടിന്റെ പരിപാടി,
കടന്നൽകൂട്ടിൽ കല്ലെടുത്തെറിഞ്ഞതായ
പ്രതീതി, ഈശോച്ചന്റെ തലമണ്ടയിലും..!
മഹാരാജാസ് കോളേജിന്റെ വരാന്തയിലൂടെ
ഈശോച്ചൻ ഓടുന്നു.!
'അല്ല പിള്ളാരേ.., എന്തോ കുതന്ത്രമാ ...,
വട്ടം കൂട്ടുന്നേ..?'
'ഈ വീട്ടിലേ അലപ്പിന്റെ കാര്യം, സത്യത്തിൽ
എന്നതാണെന്നൊന്ന് പറയില്ലേ..?'
'..അപ്പാന് പ്രണയിനി ഉണ്ടായിരുന്നോ..?'
'ആ ബന്ധത്തിൽ മക്കൾ ഉണ്ടായിരുന്നോ.?'
'തള്ളമ്മച്ചി വഴക്കിടുന്നതിൽ കാര്യമുണ്ടോ?'
അയാൾ മൗനം കൈക്കൊണ്ടു..!
'അപ്പാ മുണ്ടാണ്ടിരുന്നാൽ പ്രശ്നം തീരുമോ?'
'..അപ്പാ കാതോടു കാതോരം കേട്ടോളൂ..;
ഞങ്ങൾ വെല്ല്യേട്ടനെ കണ്ടു..!' ഈശോച്ചൻ
നിർവ്വികാരനായി അവരെ ശ്രദ്ധിക്കുന്നു..!
'അപ്പാ.., കഴിഞ്ഞതു കഴിഞ്ഞു.; പക്ഷേ,
മമ്മിയെന്തിനാ അതും പറഞ്ഞ് എന്നും
വഴക്കുണ്ടാക്കുന്നത്..'
'അതിന്റെ ഉത്തരം..ഗോപ്യമാണിന്നും..!'
പീരങ്കിപ്പടയെ നയിച്ച..,സുബേദാർസാബിന്റെ
ബലിഷ്ട കരലാളനാഘാതത്തിൽ, എൽസ്സമ്മ
പെൺകൊടി മാനസികമായി തകർന്നു..!
കപ്പ്യാരുമോളുടെ പ്രത്യേക അവകാശങ്ങൾ,
ഈശോച്ചൻ റദ്ദാക്കി..!
പകലന്തിയോളം ശയനമുറിയിൽ ഉണ്ണാവൃതം.
ഇരിപ്പുമുറി, സുബേദാർജി ശരശയ്യയാക്കി..!
വീട്ടിനുള്ളിൽ, പട്ടാളഭരണത്തിന്റെ സുഗന്ധം.!
എൽസ്സമ്മ..ജോലി വലിച്ചെറിഞ്ഞു.!
മസ്കറ്റിൽ ജോലിയുള്ളപ്പം സ്വന്തം പേരിൽ,
പൊള്ളാച്ചിയിൽ വാങ്ങിച്ച, വീട്ടിലേക്ക്
അവൾ താമസം മാറ്റി..!!
അപ്പനും, മകനും നേരിൽ കാണുവാനുള്ള
സൗകര്യം., ലൈലമാഷ്, അണിയറയിൽ...,
കമനീയമായി അണിയിച്ചൊരുക്കി..!
പതിവുപോലെ, അന്നും സൂര്യഭഗവാന്റെ
നിഴൽ ചരിഞ്ഞു തുടങ്ങി..!
പിരിയൻ കുഞ്ഞപ്പന്റെ തട്ടുകടയിൽനിന്നും
അത്താഴസൽക്കാരത്തിനായി, ലൈലയും
ബീനയും, അപ്പായുമായി എത്തി...!!
വീഥിയുടെ മറുവശത്ത്, കാറിലിരുന്ന് ..,
മഞ്ജുവും മല്ലിയും, വിനീതിന് അപ്പനെ ...
കാട്ടിക്കൊടുത്തു. അവർ പരസ്പരം...,
പുഞ്ചിരി കൈമാറി.!
'വെല്ല്യേട്ടാ.., നമ്മൾക്ക് ഓരോ പരിപ്പുവടേം,
പൊറോട്ടേം, കോഴിക്കറീം കഴിച്ചാലോ..?'
'ഓ..ആയിക്കളയാം..!'
'പിന്നേ, ഈ തട്ടുകട അപ്പായുടെ സ്വന്തമാ..!
അതേ.., വല്ലപ്പോഴും ഇതിലേ വന്നില്ലേലേ..,
പണിക്കാര് നമ്മളേ കണ്ടാൽ അറിയില്ല..!'
നടന്നുവരുന്ന വിനീതിനേ കണ്ടപ്പോൾ..,
ലൈലയേ മുന്നിൽ നിർത്തി...,
എഴുനേറ്റുചെന്ന് സ്വീകരിച്ചാനയിച്ച്...,
ആസനസ്ഥനാക്കിയിട്ടു ചോദിച്ചു....
'..അവിടെ.., എല്ലാവർക്കും സൗഖ്യമല്ലേ..?'
ജീവിതത്തിൽ ആദ്യമായി, വിനീത് തന്റെ
അപ്പാന്റെ മാധുര്യം തൂകിയ ശാരീരം കേട്ട്..,
ആനന്ദകണ്ണീർ തൂകി.!

…………….( തു ട രും )...................

മുൻ ലക്കങ്ങൾ വായിക്കുവാൻ ഇവിടെ നോക്കുക 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.