തിരുവനന്തപുരം: കേരളത്തിലെ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ. സംസ്ഥാനത്തെ സിനിമാ തിയേറ്ററുകള്‍ ഇന്ന് മുതൽ തുറന്നു പ്രവര്‍ത്തിക്കും. ഒരു വര്‍ഷമായി അടച്ചിട്ട സിനിമാ തീയറ്ററുകൾ ഇന്ന് മുതൽ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പകുതി സീറ്റുകളിൽ മാത്രമായിരിക്കും കാഴ്‌ചക്കാരെ അനുവദിക്കുക. അതായത് പകുതി ടിക്കറ്റുകൾ മാത്രമേ തിയേറ്റർ ഉടമകൾ വിൽക്കാൻ പാടുള്ളൂ. ആരോഗ്യവകുപ്പ് നിർദേശിക്കുന്ന കോവിഡ‍് പ്രോട്ടോക്കോൾ കർശനമായി പാലിക്കണം. ഇല്ലെങ്കിൽ കർശന നടപടിയുണ്ടാകും. സിനിമാശാലകള്‍ അണുവിമുക്തമാക്കാനുളള നടപടികള്‍ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
ഒരു വർഷമായി സംസ്ഥാനത്തെ തിയേറ്ററുകൾ അടഞ്ഞ് കിടക്കുകയാണ്. ഈ മേഖലയിൽ പ്രവർത്തിക്കുന്ന ആയിരക്കണക്കിനാളുകൾ പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തിലാണ് നിയന്ത്രണങ്ങളോടെ തിയേറ്ററുകൾ തുറക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.