ഹാങ്ചൗ: ഏഷ്യൻ ഗെയിംസിൽ ഷൂട്ടിങ്ങിൽ പുരുഷന്മാരുടെ ട്രാപ് 50 ഇനത്തിൽ സുവർണ നേട്ടവുമായി ഇന്ത്യ. ക്യാനൻ ഡാരിയസ്, സരോവർ സിങ്, പൃഥ്വിരാജ് തൊണ്ടയ്മാൻ എന്നിവരടങ്ങുന്ന സംഘമാണ് മെഡൽ ഉറപ്പിച്ചത്. 361 പോയിന്റോടെയാണ് നേട്ടം. കുവൈറ്റിനാണ് വെള്ളി. ചൈന വെങ്കലവും സ്വന്തമാക്കി. ഇതോടെ ഇന്ത്യയുടെ സ്വർണ മെഡൽ നേട്ടം 11 ആയി.
അതേസമയം, ഗോൾഫിൽ വെള്ളി മെഡലിലൂടെ ഇന്ത്യയുടെ അതിദി അശോക് ചരിത്രനേട്ടം കൊയ്തു. ഗോൾഫിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിത താരമെന്ന നേട്ടമാണ് അദിതി സ്വന്തമാക്കിയത്. മികച്ച ലീഡിൽ സ്വർണ മെഡൽ സാധ്യത നിലനിർത്തിയ അദിതിക്ക് അവസാന ദിനം തിരിച്ചടിയുണ്ടായി. തായ്ലൻഡിന്റെ യുബോൾ അർപ്പിച്ചായക്കാണ് സ്വർണം. റിപ്പബ്ലിക്ക് ഓഫ് കൊറിയയുടെ യോ ഹ്യൂൻഷോ വെങ്കലവും സ്വന്തമാക്കി.
ഗെയിംസിൽ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 41 ആയി. 11 സ്വർണവും 16 വെള്ളിയും 14 വെങ്കലവുമാണ് ഇന്ത്യ ഇതുവരെ നേടിയത്. മെഡൽപ്പട്ടികയിൽ ചൈന, ജപ്പാൻ, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങൾക്കു പിന്നിൽ നാലാം സ്ഥാനത്താണ് ഇന്ത്യ. ചൈന ഇതുവരെ 114 സ്വർണമാണ് നേടിയത്. ജപ്പാൻ 28 ഉം ദക്ഷിണ കൊറിയ 27ഉം സ്വർണം നേടിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.