കണ്ണൂര്‍: അന്തരിച്ച മുന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭൗതികദേഹം തിരുവനന്തപുരത്ത് കൊണ്ടുവരണമെന്ന് മക്കളായ ബിനോയിയും ബിനീഷും ആവശ്യപ്പെട്ടിട്ടും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ അത് ചെവിക്കൊണ്ടില്ലന്ന കോടിയേരിയുടെ ഭാര്യ വിനോദിനിയുടെ വെളിപ്പെടുത്തല്‍ പാര്‍ട്ടിയെ വെട്ടിലാക്കി.
ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിനോദിനി ഇക്കാര്യം വ്യക്തമാക്കിയത്. ഇതേപ്പറ്റി ഒരു നേതാവ് പോലും പ്രതികരിച്ചു പോകരുതെന്ന കര്‍ശന നിര്‍ദേശമാണ് പിണറായിയും എം.വി ഗോവിന്ദനും നേതാക്കള്‍ക്ക് നല്‍കിയിരിക്കുന്നത്. വിനോദിനിയുടെ ഈ വെളിപ്പെടുത്തല്‍ അസ്ഥാനത്തായി പോയി എന്നാണ് സിപിഎം നേതൃത്വം കരുതുന്നത്.
രണ്ട് തവണ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന, സംസ്ഥാന ആഭ്യന്തര മന്ത്രിയായിരുന്ന മരിക്കുമ്പോഴും പൊളിറ്റ് ബ്യുറോ അംഗമായിരുന്ന ഒരാളുടെ മൃതദേഹം പാര്‍ട്ടി ആസ്ഥാനമായ എകെജി സെന്ററില്‍ വക്കാതെ നേരെ കണ്ണൂര്‍ക്ക് കൊണ്ടുപോയത് പിണറായി വിജയന്റെയും കുടുംബത്തിന്റെയും വിദേശയാത്ര മുടങ്ങാതിരിക്കാനാണന്ന ആരോപണം അന്ന് തന്നെ ഉയര്‍ന്നിരുന്നു. ഇതിനെ ശരിവയ്ക്കുന്ന തരത്തിലാണ് വിനോദനിയുടെ വെളിപ്പെടുത്തലുണ്ടായതെന്നതാണ് പിണറായി വിജയനെ ചൊടിപ്പിച്ചത്.
കോടിയേരിയുടെ മൃതദേഹം തിരുവനന്തപുരത്ത് പൊതുദര്‍ശനത്തിന് വെക്കാതെ നേരെ കണ്ണൂര്‍ക്ക് കൊണ്ടുപോയത് അദ്ദേഹത്തിന്റെ കുടുംബത്തിന്റെ കൂടി സമ്മത പ്രകാരമാണെന്നാണ് അന്ന് എം.വി ഗോവിന്ദന്‍ അടക്കമുള്ള സപിഎം നേതാക്കള്‍ പറഞ്ഞത്. എന്നാല്‍ പാര്‍ട്ടിയുടെ ഈ അവകാശവാദത്തെ പാടെ നിരാകരിക്കുകയാണ് വിനോദിനിയുടെ വെളിപ്പെടുത്തല്‍. ഇതാണ് സി പി എമ്മിനെ പ്രതിരോധത്തിലാക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.