സിക്കിം പ്രളയം: ഒന്‍പത് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു; ടൂറിസ്റ്റുകള്‍ക്ക് സഹായവുമായി സൈന്യം

സിക്കിം പ്രളയം: ഒന്‍പത് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു; ടൂറിസ്റ്റുകള്‍ക്ക് സഹായവുമായി സൈന്യം

സിലിഗുരി: സിക്കിമിലെ മിന്നല്‍ പ്രളയത്തില്‍ കാണാതായവരില്‍ ഒന്‍പത് പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ഇതോടെ മരണസംഖ്യ 82 ആയി. 142 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് ഔദ്യോഗിക വിവരം.

സൈനികരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തതെന്ന് സ്ഥിരീകരിച്ചു. 23 സൈനികരാണ് ബുര്‍ദാങിലെ താല്‍ക്കാലിക ക്യാംപില്‍ നിന്ന് ഒഴുകിപ്പോയത്. ഇവരില്‍ ഏഴ് പേരുടെ മൃതദേഹങ്ങള്‍ നേരത്തെ കണ്ടെത്തിയിരുന്നു. ടീസ്റ്റ നദിതീരത്ത് നിന്നാണ് 49 മൃതദേഹങ്ങള്‍ ലഭിച്ചത്. ജാല്‍പയ്ഗുരി, കൂച്ച് ബിഹാര്‍ എന്നീ ജില്ലകളില്‍ നിന്നും കുറച്ച് മൃതദേഹങ്ങള്‍ ബംഗ്ലാദേശില്‍ നിന്നുമാണ് കണ്ടെടുത്ത്. ഒരു സൈനികനെ ജീവനോടെ കണ്ടെത്തിയിരുന്നു. ഗണ്‍പതില്‍ നിന്ന് കണ്ടെടുത്ത 39 പേരില്‍ തിരിച്ചറിഞ്ഞ 10 പേരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറി. ഇവരില്‍ ആറ് പേര്‍ സൈനികരാണ്.

അതേസമയം ബുധനാഴ്ചയുണ്ടായ മിന്നല്‍ പ്രളയത്തില്‍ സിക്കിമില്‍ നിന്ന് പുറത്തുകടക്കാനാവാതെ 1,700 വിനോദ സഞ്ചാരികള്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. ഇവരില്‍ 63 പേര്‍ വിദേശികളാണ്. ലചുങില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് സൈന്യം വൈദ്യ സഹായവും ഭക്ഷണവും വാര്‍ത്താ വിനിമയ സൗകര്യങ്ങളും നല്‍കുന്നുണ്ട്. കരസേനയുടെ ത്രിശക്തി കോര്‍പ്സ് ആണ് സഹായം നല്‍കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.