ആകാശത്ത് വിസ്മയക്കാഴ്ച; സൂര്യനും ചന്ദ്രനും മുഖാമുഖം; റിം​ഗ് ഓഫ് ഫയർ ആസ്വദിച്ച് അമേരിക്കയിലെ ആകാശ നിരീക്ഷകർ

ആകാശത്ത് വിസ്മയക്കാഴ്ച; സൂര്യനും ചന്ദ്രനും മുഖാമുഖം; റിം​ഗ് ഓഫ് ഫയർ ആസ്വദിച്ച് അമേരിക്കയിലെ ആകാശ നിരീക്ഷകർ

വാഷിം​ഗ്ടൺ ഡിസി: ഈ വർഷത്തെ ആവേശകരമായ ആകാശ വിസ്മയ കാഴ്ച ആസ്വദിച്ച് അമേരിക്കയിലെ വാന നിരീക്ഷകർ. അപൂർവമായി മാത്രം സംഭവിക്കുന്ന 'റിംഗ് ഓഫ് ഫയർ' സൂര്യഗ്രഹണം അമേരിക്കയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും ദൃശ്യമായിരുന്നു. അമേരിക്കയുടെ വടക്കു പടിഞ്ഞാറു ഭാഗമായ കാലിഫോർണിയ, നെവാഡ, യൂട്ടാ, അരിസോണ, ന്യൂ മെക്സിക്കോ, ടെക്സസ് എന്നിവിടങ്ങളിലൂടെ മെക്സിക്കോ, ഗ്വാട്ടിമാല, ബെലീസ്, ഹോണ്ടുറാസ്, നിക്കരാഗ്വ, പനാമ, കൊളംബിയ, ബ്രസീൽ എന്നിവയുടെ ഭാഗങ്ങൾ കടന്നാണ് ഗ്രഹണം നടന്നതെന്ന് യുഎസ് ബഹിരാകാശ ഏജൻസി നാസ പറഞ്ഞു.

2012ന് ശേഷമാണ് റിം​ഗ് ഓഫ് ഫയർ ദൃശ്യമാകുന്നത്. ഇനി 2046ലാണ് ഇത്തരമൊരു സൂര്യ​ഗ്രഹണം നടക്കുക. സൂര്യ​ഗ്രഹണ പ്രതിഭാസത്തിന്റെ സമയത്ത് മരത്തിന്റെ നിലഴുകൾ വളരെ വിത്യസ്തമായി കാണപ്പെട്ടു. സൂര്യ​ഗ്രഹണം സമയത്തെ ചന്ദ്രക്കലകൾ ഇലകളുടെ ഇടയിലൂടെ നിഴലുകളായാണ് കാണപ്പെട്ടത്. തിരമാലകൾപ്പോലെയോ പുകച്ചുരുളുകളിൽപ്പോലെയോ കാണപ്പെട്ട നിഴലുകൾ നിരീക്ഷകരിൽ കൗതുകമുയർത്തി.

ചന്ദ്രൻ സൂര്യന്റെ മുന്നിൽ എത്തുന്നതാണ് പ്രതിഭാസം. ഈ സമയം ചന്ദ്രൻ സൂര്യനെ ഭൂരിഭാ​ഗവും മറയ്ക്കുകയും തിളക്കമുള്ള മോതിരം പോലെ സൂര്യനെ കാണാനാകുകയും ചെയ്യും. പടിഞ്ഞാറൻ അർധഗോളത്തിലെ രാജ്യങ്ങളിൽ റിം​ഗ് ഓഫ് ഫയർ കാണാൻ കഴിയുമെന്ന് നാസ ആസ്ഥാനത്തെ ഹീലിയോഫിസിക്സ് ഡിവിഷൻ ആക്ടിംഗ് ഡയറക്ടർ പെഗ് ലൂസ് പറഞ്ഞിരുന്നു.

ചന്ദ്രൻ ഭൂമിയിൽ നിന്ന് ഏറ്റവും അകലെയായിരിക്കുന്ന സമയം സൂര്യനും ഭൂമിക്കും ഇടയിലൂടെ കടന്നുപോകുമ്പോൾ വാർഷിക സൂര്യഗ്രഹണം സംഭവിക്കുന്നു. ഈ സമയം ചന്ദ്രൻ സൂര്യനെ പൂർണമായും മറയ്ക്കുന്നില്ല. അതേസമയം, ചന്ദ്രൻ ഭൂമിയോട് അടുത്ത് വരുമ്പോൾ സമ്പൂർണ സൂര്യഗ്രഹണം സംഭവിക്കുന്നു. ഈ സമയം, ചന്ദ്രൻ സൂര്യനെ ഭൂരിഭാ​ഗവും മറയ്ക്കുന്നു എന്നതാണ് പ്രത്യേകത.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.