പെർത്ത്: സീ ന്യൂസ് ലൈവിന്റെ ആഭിമുഖ്യത്തിൽ പെർത്ത് സെന്റ് ജോസഫ് സിറോ മലബാർ പള്ളി പാരിഷ് ഹാളിൽ സംഘടിപ്പിക്കുന്ന മാധ്യമ സെമിനാർ ഒക്ടോബർ 17 ചൊവ്വാഴ്ച നടക്കും. വൈകുനേരം ഏഴിന് ആരംഭിക്കുന്ന സെമിനാർ ഫാ. സിനോൾ മാത്യു വി.സി ഉദ്ഘാടനം ചെയ്യും. പെർത്ത് സെന്റ് ജോസഫ് സീറോ മലബാർ ഇടവക വികാരി ഫാദർ അനീഷ് ജെയിംസ് വി.സി അധ്യക്ഷത വഹിക്കുന്ന സെമിനാറിൽ സീ ന്യൂസ് ലൈവ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ലിസി കെ ഫെർണാണ്ടസ് മുഖ്യ പ്രഭാഷണം നടത്തും. 'മാധ്യമ അവബോധവും ക്രിസ്തീയ ജീവിതവും' എന്ന വിഷയത്തിൽ സീ ന്യൂസ് ലൈവ് അഡ്വൈസറി എഡിറ്റർ പ്രകാശ് ജോസഫ് പ്രഭാഷണം നടത്തും.
മാധ്യമ അവബോധ സെമിനാറിന് കെസിബിസി മീഡിയ കമ്മീഷൻ ചെയർമാനും തലശേരി അതിരൂപത ആർച്ചു ബിഷപ്പുമായ മാർ ജോസഫ് പാംപ്ലാനി ആശംസകൾ അറിയിച്ചിരുന്നു. നിക്ഷിപ്ത താൽപര്യമുള്ള മാധ്യമ ശക്തികൾ സഭയെയും സത്യവിശ്വാസത്തെയും ആക്രമിക്കാനും ഇല്ലാതാക്കാനും കിണഞ്ഞു പരിശ്രമിക്കുന്ന ഈകാലത്ത് യഥാർത്ഥ സത്യത്തിന്റെ വക്താക്കളായി സഭയുടെ സംരക്ഷകരായി വിശ്വാസ സമൂഹം മാധ്യമ രംഗത്തേക്ക് കടന്നുവരേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്ന് മാർ ജോസഫ് പാംപ്ലാനി ആശംസ സന്ദേശത്തിലൂടെ പറഞ്ഞിരുന്നു.
പ്രവാസി മലയാളികളുടെ ഓൺലൈൻ വാർത്ത സംരഭമായ സീ ന്യൂസ് ലൈവ് 2020 മെയിലാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്. സീറോ മലബാർ സഭ മേജർ ആർച്ചു ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയായിരുന്നു ഉദ്ഘാടന കർമം നിർവഹിച്ചത്. ചുരുങ്ങിയ കാലംകൊണ്ട് ഇന്ത്യക്കു പുറമേ അമേരിക്ക, ഓസ്ട്രേലിയ, യൂറോപ്യൻ രാജ്യങ്ങൾ, ഗൾഫ് എന്നിവിടങ്ങളിലെ പ്രവാസി മലയാളികളുടെ ഇടയിൽ സീ ന്യൂസ് ലൈവ് ശക്തമായ സാന്നിധ്യമായി മാറി. 2021 ലെ ഒന്നാം പിറന്നാൾ ദിനത്തിൽ ഇംഗ്ലീഷ് പോർട്ടലും ആരംഭിച്ചിരുന്നു.
കൂടുതൽ വായനയ്ക്ക്
സീ ന്യൂസ് ലൈവിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 17ന് പെർത്തിൽ മാധ്യമ അവബോധ സെമിനാർ
പെർത്തിൽ ഒക്ടോബർ 17 ന് നടത്തുന്ന മാധ്യമ അവബോധ സെമിനാറിന് ആശംസകളുമായി മാർ ജോസഫ് പാംപ്ലാനി
സ്പോൺസേഴ്സ്



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.