ന്യൂയോര്‍ക്ക്: കെവിന്‍ മക്കാര്‍ത്തിയ പുറത്താക്കിയതിനെ തുടര്‍ന്ന് നടപ്പിലാക്കിയ യുഎസ് ജനപ്രതിനിധി സഭാ സ്പീക്കര്‍ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ ജിം ജോര്‍ദാന് വീണ്ടും തോല്‍വി. ആദ്യ ഘട്ട വോട്ടെടുപ്പിന് പിന്നാലെ രണ്ടാം ഘട്ടത്തിലും പരാജയം ഏറ്റുവാങ്ങിയതോടെ ചരിത്രം ആവര്‍ത്തിക്കപ്പെടുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
ബുധനാഴ്ചയാണ് രണ്ടാംഘട്ട വോട്ടെടുപ്പ് നടന്നത്. ആദ്യ ഘട്ടത്തില്‍ 20 റിപ്പബ്ലിക്കന്മാരാണ് ജോര്‍ദാനെ കൈവിട്ടതെങ്കില്‍ രണ്ടാം ഘട്ടത്തില്‍ ഇത് 22 പേരായി ഉയര്‍ന്നു. കൂടുതല്‍ ജിഒപി സഹപ്രവര്‍ത്തകരുടെ പിന്തുണ നഷ്ടപ്പെട്ടിട്ടും ജോര്‍ദാന്‍ മത്സരത്തില്‍ നിന്നും വിട്ടു നില്‍ക്കുന്നതിന്റെ സൂചനകളൊന്നും നല്‍കുന്നില്ല.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 15-ാം ശ്രമത്തിലാണ് കെവിന്‍ മക്കാര്‍ത്തിയ്ക്ക് വിജയം സാധ്യമായത്. ഇക്കുറി ആദ്യ ബാലറ്റിലും രണ്ടാം ബാലറ്റിലും ജിം ജോര്‍ദാനും പരാജയപ്പെട്ടതോടെ ചരിത്രം ആവര്‍ത്തിക്കുമോ എന്ന് കണ്ടറിയണം. കഴിഞ്ഞ ജനുവരിയില്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ മക്കാര്‍ത്തി സ്പീക്കറായി. ഇതിപ്പോള്‍ രണ്ടാം തവണയാണ് സ്പീക്കറിനായുള്ള ഒന്നിലധികം റൗണ്ട് വോട്ടെടുപ്പ് യുഎസ് കോണ്‍ഗ്രസ് നേരിടുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.