ചിക്കാഗോ: അമേരിക്കയിലെ ചിക്കാഗോയിലെ മാർ തോമ ശ്ലീഹ കത്തീഡ്രലിൽ ഒക്ടോബർ 22ന് നടത്തുന്ന ജെറിക്കോ 5K റൺ ആൻഡ് ജെറിക്കോ 2K നടത്തം പരിപാടിക്ക് ഇടവകാംഗങ്ങളിൽ നിന്ന് ലഭിക്കുന്നത് മികച്ച പ്രതികരണം. പരിപാടിയിൽ പങ്കെടുക്കാനായി ഇതിനോടകം 700ലധിം പേർ രജിസ്റ്റർ ചെയ്തതായും ആയിരത്തിലധികം ആളുകളെ പ്രതീക്ഷിക്കുന്നതായും സഘാടകർ അറിയിച്ചു. ജെറിക്കോ റണ്ണും ജെറിക്കോ നടത്തവും കത്തീഡ്രലിന് പുറത്ത് ബെൽവുഡ് ഏരിയയ്ക്ക് സമീപമാണ് നടക്കുക.
പരിപാടിയോടനുബന്ധിച്ച് യൂത്ത് അപ്പസ്തോലിക് ഡയറക്ടേർ ഫാ ബിനോജ് മുളവരിക്കലിന്റെ നേതൃത്വത്തിൽ അമ്മേ എന്റെ അമ്മേ എന്ന ഗംഭീരമായ സംഗീത നൃത്ത വിരുന്ന് ഉച്ചവഴിഞ്ഞ് 2.30ന് നടത്തപ്പെടും. സ്കറിയ ജേക്കബ്, നിധിൻ ജോൺ തുടങ്ങിയ സംഗീത രംഗത്തെ പ്രമുഖരും അമേരിക്കയിലെ വിവിധ ഭാഗങ്ങളിലുള്ള 50 ലധികം ഗായകരും പങ്കെടുക്കും. സീറോ മലബാർ സ്റ്റാർ ഡാൻസേഴ്സിന്റെ നൃത്തങ്ങൾ പരിപാടിയെ കൂടുതൽ മനോഹരമാക്കും. പരിപാടി വിജയമാക്കി മാറ്റാൻ അമേരിക്കയിലെ മുഴുവൻ വിശ്വാസകളെയും ക്ഷണിക്കുന്നെന്ന് സഘാടകർ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.