അമേരിക്കയിൽ അതീവ ജാഗ്രത നിർദേശം ; തീവ്രവാദ ആക്രമണങ്ങൾക്കോ പ്രകടനങ്ങൾക്കോ സാധ്യതയെന്ന് മുന്നറിയിപ്പ്

അമേരിക്കയിൽ അതീവ ജാഗ്രത നിർദേശം ; തീവ്രവാദ ആക്രമണങ്ങൾക്കോ പ്രകടനങ്ങൾക്കോ സാധ്യതയെന്ന് മുന്നറിയിപ്പ്

ന്യൂയോർക്ക്: ലോകമെങ്ങുമുള്ള അമേരിക്കൻ പൗരന്മാർക്ക് ജാഗ്രത നിർദ്ദേശവുമായി യു എസ് ഭരണകൂടം. തീവ്രവാദ ആക്രമണങ്ങൾക്കും പ്രകടനങ്ങൾക്കും അക്രമത്തിനും സാധ്യതയുണ്ടെന്നാണ് സ്വന്തം പൗരന്മാർക്ക് അമേരിക്ക നൽകിയിരിക്കുന്ന ജാഗ്രത നിർദ്ദേശം. ലോകമെങ്ങുമുള്ള അമേരിക്കൻ പൗരന്മാർ ജാഗ്രത പുലർത്തണമെന്നും യു എസ് ഭരണകൂടം അറിയിച്ചു.

ലോകത്തിൻ്റെ വിവിധ ഇടങ്ങളിൽ പിരിമുറുക്കം വർദ്ധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും അതിനാൽ വിവിധ രാജ്യങ്ങളിൽ ഉള്ള യു എസ് പൗരന്മാർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. ഏതെങ്കിലും ഒരു പ്രത്യേസ സംഭവത്തെ ആധാരമാക്കിയല്ല മുന്നറിയിപ്പെന്നും ഇസ്രയേൽ പാലസ്തീൻ സഘർഷത്തിനെ അടിസ്ഥാനപ്പെടുത്തി നിലവിലുള്ള സാഹചര്യം കണക്കിലെടുത്താണ് മുന്നറിയിപ്പെന്ന് അധികൃതർ.

അതേ സമയം ഹൂസ്റ്റണിലെ ഇസ്രായേൽ കോൺസുലേറ്റിന് സമീപം പാലസ്തീൻ ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് നൂറുകണക്കിന് പ്രതിഷേധക്കാർ തടിച്ചുകൂടിയതിനിനെതിരെ പ്രതിഷേധം ശക്തമായി. ഗാസയിലെ ആശുപത്രിയിലുണ്ടായ മാരകമായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിലാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തതെങ്കിലും ആക്രമണത്തിന് ഇസ്രായേൽ ഉത്തരവാദിയല്ലെന്ന് യുഎസ് അധികൃതർ പറഞ്ഞു.

ഹമാസിനെതിരെ ഇസ്രായേൽ യുദ്ധം പ്രഖ്യാപിച്ചതിന് ശേഷം നിരവധി പ്രതിഷേധങ്ങൾ നടത്തിയ ഫലസ്തീൻ യൂത്ത് മൂവ്‌മെന്റാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ഗാസയിൽ നടക്കുന്നത് വംശഹത്യയും മനുഷ്യത്വരഹിതവുമാണെന്ന് അവർ പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.