ഏതൊരു നീതി പീഠവും അനുശാസിക്കുന്ന ശിക്ഷകളിൽ ഏറ്റവും വലുതാണ് വധ ശിക്ഷ. ഭൂമിയിൽ ജീവിക്കാൻ അർഹതയില്ലാത്ത ക്രൂരമായ കുറ്റം ചെയ്തവർക്കാണ് വധ ശിക്ഷ വിധിക്കാറുള്ളത്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ അത്യപൂർവ്വങ്ങളായി മാത്രമേ വധശിക്ഷയ്‌ക്ക് വിധിക്കാറുള്ളൂ.
വധശിക്ഷ വിധിച്ച് എഴുതി ഒപ്പിട്ട ശേഷം ജഡ്ജി ആ പേന കുത്തിയൊടിക്കാറുണ്ട്. ഇതുമായി ബന്ധപ്പെട്ട് നിരവധി അഭിപ്രായങ്ങളും വിശ്വാസങ്ങളുമാണ് നിലവിൽ ഉള്ളത്. വധശിക്ഷ വിധിച്ച ശേഷം പേന നശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വാദങ്ങൾ നിരവധിയാണ്.
1. ഒരു വ്യക്തിയുടെ ജീവൻ എടുക്കാൻ ഉള്ള തീരുമാനത്തിന് ഉപയോഗിച്ച പേന മറ്റ് ആവശ്യങ്ങൾക്കായി വീണ്ടും ഉപയോഗിക്കരുത് എന്ന വിശ്വാസത്തിന്റെ പ്രതീകമായിട്ടാകണം അതിന്റെ നിബ് അപ്പോൾ തന്നെ ഒടിച്ച് കളയുന്നത്.
2. രേഖാമൂലം ഒപ്പിട്ടുകഴിഞ്ഞാൽ ജഡ്ജിക്ക് വീണ്ടും ഒരു അവലോകനം നടത്താനോ പുനർചിന്ത നടത്താനോ, മറ്റൊരു അന്വേഷണത്തിന് ഉത്തരവിടാനോ അധികാരമില്ല. അതിനാൽ സ്വന്തം വിധിന്യായങ്ങൾ വീണ്ടും അവലോകനം ചെയ്യുന്നതിനെക്കുറിച്ച് ജഡ്ജി ചിന്തിക്കാതിരിക്കാൻ നിബ് തകർക്കുന്നു.
3. മറ്റൊരു സിദ്ധാന്തമനുസരിച്ച് ന്യായാധിപൻ കുറ്റബോധം കൊണ്ടാണ് പേന ഓടിക്കുന്നത് എന്ന് പറയപ്പെടുന്നു. ഒരു വ്യക്തിയുടെ ജീവൻ എടുക്കാൻ ഉള്ള അധികാരം മറ്റൊരു മനുഷ്യന് ഇല്ലെന്നിരിക്കെ നിയമങ്ങൾ അനുസരിച്ച് തന്റെ ഔദ്യോഗിക കടമ മാത്രമാണ് താൻ നിർവഹിക്കുന്നത് എന്ന് സൂചിപ്പിക്കാൻ ആകാം ഈ പ്രവർത്തി. പേന ഒടിക്കുന്നതിലൂടെ, താൻ തന്റെ ഔദ്യോഗിക ബാധ്യത മാത്രമാണ് നിറവേറ്റുന്നതെന്ന് അദ്ദേഹം പ്രഖ്യാപിക്കുന്നു.
4. വേറൊരു സിദ്ധാന്തം, പേന നശിപ്പിക്കപ്പെടുന്നതുവഴി അദ്ദേഹത്തിനടക്കം കോടതിയിലെ മറ്റൊരാൾക്കും തന്റെ വിധിയെ ചോദ്യം ചെയ്യാൻ കഴിയില്ല എന്നുള്ള പ്രഖ്യാപനം ആകാം എന്നാണ്. വിധി പറഞ്ഞാൽ അത് മേൽക്കോടതികൾക്കല്ലാതെ മറ്റാർക്കും ചോദ്യം ചെയ്യാൻ കഴിയില്ല എന്ന് പ്രഖ്യാപനം.
5. വധശിക്ഷ നൽകുകയോ അല്ലെങ്കിൽ ഒരാളുടെ ജീവൻ അപഹരിക്കുകയോ ചെയ്യുന്ന പ്രവൃത്തിയെ “ഹീനം” ആയി കണക്കാക്കുന്നതുകൊണ്ട് ആ പേനയും ഹീനമാകുന്നു.
6. അത് പോലെ വധ ശിക്ഷ നൽകുന്നത് വളരെ വേദനാജനകവും വിഷമകരവുമായ പ്രവർത്തിയാണ്. ഒരു ന്യായാധിപനായാലും തന്റെ അത്തരം വേദനാജനകവും വിഷമകരവുമായ പ്രവർത്തി ചെയ്യേണ്ടിവരുന്ന വികാരം പ്രകടിപ്പിക്കുവാൻ കൂടിയാണ് പേന നശിപ്പിക്കുന്നത്
ഇന്ത്യയ്‌ക്ക് പുറമേ ജർമ്മനി, ഹംഗറി എന്നീ രാജ്യങ്ങളിലും വധശിക്ഷയുമായി ബന്ധപ്പെട്ട ഇത്തരത്തിലുള്ള ആചാരങ്ങൾ നിലനിൽക്കുന്നുണ്ടെന്നാണ് വിവരം. ചില രാജ്യങ്ങളിൽ വധ ശിക്ഷയ്‌ക്ക് വിധി പുറപ്പെടുവിച്ചു കഴിഞ്ഞാൽ അന്നത്തെ ദിവസം ജഡ്ജി ഉപവാസം അനുഷ്ടിക്കും. ചിലയിടങ്ങളിൽ യൂണിഫോമിലെ വെളുത്ത റിബ്ബണിന് പകരം, കറുപ്പോ, ചുവപ്പോ ധരിക്കാറുണ്ട്. ചില രാജ്യങ്ങളിൽ കറുത്ത തൊപ്പി ധരിച്ചാണ് ജഡ്ജിമാർ വധ ശിക്ഷയുടെ വിധി പ്രസ്താവിക്കാൻ എത്താറുള്ളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.