ഉപ്പും പഞ്ചസാരയും അധികമായാല്‍ ഹൃദയത്തിന് പണി കിട്ടും!

 ഉപ്പും പഞ്ചസാരയും അധികമായാല്‍ ഹൃദയത്തിന് പണി കിട്ടും!

എരിവും ഉപ്പും ഒക്കെയുള്ള ഒരു സ്വാദിഷ്ടമായ ഭക്ഷണം കഴിക്കാന്‍ ആഗ്രഹിക്കാത്തത് ആരാണ്? നമ്മുടെ ഹൃദയം ആഗ്രഹിക്കുന്നത് ഒരുപക്ഷെ ഹൃദയത്തിന് ഉപദ്രവകരമായ ഒരു ഭക്ഷണമായിരിക്കാം.

കൊഴുപ്പടങ്ങിയ ഭക്ഷണം ഹൃദയത്തിന് ദോഷകരമായി ബാധിക്കുന്നുവെന്ന് നാം എല്ലാവരും ധരിച്ചുവച്ചിട്ടുണ്ട്. ഒരുപരിധിവരെ അത് ശരിയാണെങ്കിലും അതിലേറെ ഹൃദയത്തിന് ഏറ്റവും അപകടകരമായിട്ടുള്ളതാണ് പഞ്ചസാര. ശരീരത്തില്‍ അധികം വരുന്ന പഞ്ചസാര കൊഴുപ്പായി ശരീരത്തില്‍ അടിഞ്ഞുകൂടി ഹൃദയത്തിന് കൂടുതല്‍ ദോഷം ചെയ്യുന്നുവെന്ന് പുതിയ പഠനങ്ങള്‍ പറയുന്നു.

പഞ്ചസാരയും ഉപ്പും നിങ്ങളുടെ ഹൃദയത്തിന് ഗുണമാണോ ദോഷമാണോ ചെയ്യുന്നത് എന്ന് നോക്കാം.
ഉപ്പിന്റെയും പഞ്ചസാരയുടെയും അമിതമായ ഉപയോഗം നിശബ്ദമായി ഒരു ആരോഗ്യ പ്രതിസന്ധിക്ക് കാരണമായേക്കാം. പഞ്ചസാരയുടേയും ഉപ്പിന്റെയും അമിതമായ ഉപയോഗം ഹൃദയാരോഗ്യത്തിന് വരുത്തുന്ന അപകടസാധ്യതകളെക്കുറിച്ച് പരിശോധിക്കാം.

പഞ്ചസാര- മധുരമുള്ള വിഷം

നൂറ്റാണ്ടുകളായി ഇന്ത്യന്‍ സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും അവിഭാജ്യ ഘടകമാണ് മധുരം. ഒരു പഠനം അുസരിച്ച് 2022-2023 ല്‍ പഞ്ചസാരയുടെ മൊത്തത്തിലുള്ള ആഭ്യന്തര ഉപഭോഗത്തിന്റെ അളവ് ഇന്ത്യയില്‍ 29 ദശലക്ഷം മെട്രിക് ടണ്ണിലെത്തി എന്നാണ്. ിലവില്‍ ഇന്ത്യയില്‍ വ്യാപിച്ചുകിടക്കുന്ന ടൈപ്പ്-2 പ്രമേഹത്തിന്റെയും ഹൃദയ സംബന്ധമായ അസുഖങ്ങളുടെയും അനിയന്ത്രിതമായ വളര്‍ച്ചയ്ക്ക് കാരണമായി ഈ മധുര പ്രിയം മാറിയിരിക്കുന്നു.

പഞ്ചസാര-ഹൃദയം ബന്ധം

അമിതമായ പഞ്ചസാരയുടെ ഉപയോഗം നമ്മുടെ ഹൃദയാരോഗ്യത്തെ നേരിട്ട് ബാധിക്കും. നമ്മള്‍ വളരെയധികം പഞ്ചസാര കഴിക്കുമ്പോള്‍ അത് കൃത്യമായി കൈകാര്യം ചെയുവാന്‍ നമ്മുടെ ശരീരം പാടുപെടുന്നു. കാലക്രമേണ ഇത് ഇന്‍സുലിന്‍ കുറവിലേക്ക് നയിച്ചേക്കാം. രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുന്നതിന് ഉത്തരവാദികളായ ഹോര്‍മോണായ ഇന്‍സുലിനോട് നമ്മുടെ കോശങ്ങള്‍ പ്രതികരിക്കാത്ത അവസ്ഥ സംജാതമാകുന്നു.

ഇന്‍സുലിന്റെ അഭാവം പലപ്പോഴും പൊണ്ണത്തടിക്കും അടിവയറിന് ചുറ്റും കൊഴുപ്പ് അടിഞ്ഞുകൂടുന്നത്തിനും കാരണമാകുന്നു. ഇത് വയറിലെ അഡിപ്പോസിറ്റി എന്ന അവസ്ഥയിലേക്ക് എത്തിക്കുന്നു. വയറിലെ ഈ കൊഴുപ്പ് ബാധിക്കുന്നത് നമ്മുടെ രൂപത്തെ മാത്രമല്ല, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്കും കാരണമാകുന്നു. അടിവയറ്റിലെ കൊഴുപ്പ് രക്ത പവാഹത്തിലേക്ക് ദോഷകരമായ പദാര്‍ത്ഥങ്ങള്‍ കടത്തി വിടുന്നു. രക്തസമ്മര്‍ദ്ദം, കൊളസ്ട്രോളിന്റെ അളവ്, രക്തം കട്ടപിടിക്കല്‍ എന്നിവ നിയന്ത്രിക്കുന്ന വിവിധ ഹോര്‍മോണുകളുടെ സന്തുലിതാവസ്ഥയും ഇത് തടസപ്പെടുത്തുന്നു. ഈ ഘടകങ്ങളെല്ലാം ഹൃദ്രോഗ സാധ്യതയെ ഗണ്യമായി വര്‍ധിപ്പിക്കുന്നു.

കൂടാതെ അമിതമായ പഞ്ചസാര കഴിക്കുന്നത് ഫാറ്റി ലിവറിന് കാരണമാകുന്നു. ഹൃദ്രോഗത്തിനുള്ള മറ്റൊരു ഘടകമാണ് ഫാറ്റി ലിവര്‍. കൊഴുപ്പും പഞ്ചസാരയും ഫലപ്രദമായി പ്രോസസ് ചെയ്യാനുള്ള കരളിന്റെ കഴിവിനെ ഇത് തടസപ്പെടുത്തുന്നു. ഇത് രക്തപ്രവാഹത്തില്‍ ദോഷകരമായ കൊഴുപ്പുകളുടെ അളവ് വര്‍ധിപ്പിക്കുന്നതിലേക്ക് നയിക്കുന്നു.

ഉപ്പ്- നിശബ്ദനായ കൊലയാളി

വെളുത്ത മറ്റൊരു വിഷമാണ് ഉപ്പ്. ഹൃദയ ംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള പ്രധാന കാരണങ്ങള്‍ക്ക് പിന്നില്‍ ഉപ്പ് നിശബ്ദമായി ഒളിഞ്ഞിരിക്കുന്നു. ഇന്ത്യയില്‍ ഒരു ശരാശരി വ്യക്തി പ്രതിദിനം 11 ഗ്രാം ഉപ്പ് ഉപയോഗിക്കുന്നു. ഇത് പ്രതിദിനം ശുപാര്‍ശ ചെയ്യുന്ന അഞ്ച് ഗ്രാം എന്നതിന്റെ ഇരട്ടിയാണ്. ഇത്തരത്തില്‍ ഉള്ള അമിതമായ ഉപ്പ് ഉപയോഗം ഹൈപ്പര്‍ടെന്‍ഷന്‍ ഉള്‍പ്പടെയുള്ള ശാരീരിക അവസ്ഥകള്‍ക്ക് കാരണമാകുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.