ചിക്കാഗോ: അമേരിക്കയിലെ ചിക്കാഗോ മാർ തോമ ശ്ലീഹ കത്രീഡലിൽ ഞായറാഴ്ച നടത്തിയ ജെറിക്കോ 5K റൺ ആൻഡ് ജെറിക്കോ 2K നടത്തം പരിപാടിക്ക് മികച്ച പ്രതികരണം. ഇടവകയിൽ നിന്നുള്ള സ്ത്രീകളും പുരുഷന്മാരുമായി 1650 പേർ പരിപാടിയിൽ പങ്കെടുത്തെന്ന് സഘാടകർ അറിയിച്ചു. കത്തീഡ്രലിന് പുറത്ത് ബെൽവുഡ് ഏരിയയ്ക്ക് സമീപമാണ് ജെറിക്കോ റണ്ണും ജെറിക്കോ നടത്തവും നടത്തിയത്.
പരിപാടിയോടനുബന്ധിച്ച് യൂത്ത് അപ്പസ്തോലിക് ഡയറക്ടേർ ഫാ ബിനോജ് മുളവരിക്കലിന്റെ നേതൃത്വത്തിൽ അമ്മേ എന്റെ അമ്മേ എന്ന ഗംഭീരമായ സംഗീത നൃത്ത വിരുന്നും അരങ്ങേറി. സംഗീത രംഗത്തെ പ്രമുഖരും അമേരിക്കയിലെ വിവിധ ഭാഗങ്ങളിലുള്ള 50 ലധികം ഗായകരും പരിപാടിയിൽ പങ്കെടുത്തു. പരിപാടിയോടൊപ്പം സീറോ മലബാർ സ്റ്റാർ ഡാൻസേഴ്സിന്റെ നൃത്തങ്ങളും അരങ്ങേറി.

വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.