ചാഞ്ഞുപോകുന്ന നിഴൽ (ഭാഗം-12)

ചാഞ്ഞുപോകുന്ന നിഴൽ (ഭാഗം-12)

ഒരു ദിവസം, പതിവുതെറ്റിച്ച് ഈശോച്ചൻ
ചതുരംഗക്കളിയിൽ പങ്കെടുത്തില്ല..!
'ഹേയ്, മക്കളേ ഒന്നുമില്ല; ഒരു ദേഹക്ഷീണം..!'
'ഒരു കട്ടൻ ചായ കിട്ടുമോ..?'
മഞ്ജുഷ കുശിനിയിലേക്ക് പാഞ്ഞു..!
'മഞ്ജൂ..ഓടിവാടീ..അപ്പാ ദേ ശർദ്ദിക്കുന്നു..'
ലൈലക്ക്, വിനീതിനെ മൊബൈലിൽ കിട്ടി!
ആംബുലൻസ്..പാഞ്ഞെത്തി..!
ശർദ്ദിലിനെ തുടർന്ന്, 'ലില്ലിപോൾസൺ'
ആശുപത്രിയിൽ, തീവ്രപരിചരണ വിഭാ-ഗത്തിൽ
ഈശോച്ചനെ പ്രവേശിപ്പിച്ചു.!
രോഗിയെ കണ്ടതും.., അക്ഷരാർത്ഥത്തിൽ ഞെട്ടി..!
അദ്ദേഹം കൂടുതൽ നേഴ്സുമാരെ വിളിപ്പിച്ചു.!
നിർദ്ദേശങ്ങൾ തുടർന്നു.!
'രക്തം കൊടുക്കേണ്ടിവരും..'
പെൺമക്കളിൽ രണ്ടുപേരുടെ രക്തത്തിന്
ചേർച്ച നിശ്ചയിക്കപ്പെട്ടു..!
ഏറെനേരത്തെ പരിചരണത്തിനു ശേഷം,
ഡോക്ടർ വിനീത് പ്രത്യക്ഷപ്പെട്ടു...!'
ആകാംക്ഷയോടെ, കണ്ണുകൾ ഉടക്കി..!
അനിയത്തിമാർ ഓടി വന്നു...!
'ഏട്ടാ.., നമ്മുടെ അപ്പായിക്ക് എന്നാപറ്റി..?'
'പേടിക്കാൻ ഒന്നു-മി-ല്ലെന്റെ അനിയത്തീ..!'
'കാണാക്കനി കിട്ടിയതിന്റെ സന്തോഷത്തിൽ,
പട്ടാളംവക 'റം' രണ്ടിലേറെ വീശിക്കാണും.!
വയറിന്റെ മറുഭാഷയിൽ.., ഒരു ചെറിയ
തൂവൽസ്പർശം..; അത്രയേ ഉണ്ടായുള്ളു..
അൽപ്പനേരം കഴിഞ്ഞ് അപ്പായെ കാണാം..!'
വിനീത് തന്റെ 101-ാം നമ്പർ മുറിയിലോട്ട്
സാവധാനം നടന്നു; കുട്ടികളും പാഞ്ഞെത്തി!
വാതിൽ തുറന്നപ്പോൾ..,
മുട്ടിന്മേൽനിന്ന്..., രോഗശാന്തിക്കുവേണ്ടി,
യാചിക്കുന്ന വിനീതിനെ അവർ കണ്ടതോ..,
ഏവരും നിശ്ചലരായി..!
'ഏട്ടാ കാര്യം പറ..; നമ്മുടെ അപ്പായിക്ക്
എന്താണ് സംഭവിച്ചത്..?'
'അപ്പായിക്ക് ഒരു ചെറിയ ദഹനക്കേട്...!'
'..വെല്ല്യേട്ടാ.., ഇതാണോ ചെറിയ കാര്യം..?'
എൽസ്സമ്മയെ, ലൈല വിവരം ധരിപ്പിച്ചു..!
നിസ്സംഗതയോടെ അവൾ എല്ലാം മൂളിക്കേട്ടു..!
മൂന്നാംപക്കം, സുബേദാർജി വീട്ടിലെത്തി..!
വിനീതിനെ വീട്ടിലോട്ട് ഈശോച്ചൻ ക്ഷണിച്ചു.
അനിയത്തിമാർ അത് ഏറ്റു കൂവി..!
'മോന്റെ അമ്മയെ എന്റെ.., അല്ല ഞങ്ങളുടെ
സ്നേഹാന്വേഷണം അറിയിക്കണം..!
'മസ്കറ്റു മൻസിലിൽ' നിന്നും, എൽസമ്മ
മടങ്ങി വരുന്നെന്ന് അറിയിച്ചു..
സുബേദാർസാബു പൊട്ടിത്തെറിച്ചലറി..
'..ഭാ..കുറ്റിച്ചൂൂലേ..വരണ്ടാ; സാമദ്രോഹീീ.!'
ഈശോച്ചൻ ഇരട്ടക്കുഴൽ തോക്ക് എടുത്തു...
'കൂടിയകലം മുതൽ, പണ്ടത്തേ ഒന്നാംകെട്ടും
പറഞ്ഞെന്റെ സ്വസ്ഥത നശിപ്പിച്ചവളാ നീീ..!'
'ജരൂർ ആജാ..ആജാ തും;ഫുള്ളായി-
ട്ടാവോ; ഭത്-മാഷ്.., ഗോലീ മാരൂംഗാ, ചുട്ടിടുവേൻ..!'
ലൈല സമയോചിതമായി ഇടപെട്ടു.!
എൽസക്ക്, നളിനിയും വിനീതും മറയായി..!
'ചരിഞ്ഞുപോകും നിഴലേവരും; ശിഷ്ടകാലം
ഞാൻ-നിൻ ദാസി; അനുവദിക്കൂ സാബ്ജീ!'
(ഒരു ഒന്നാന്തരം പൂഴിക്കടകൻ)

-----------------(ശുഭം).------------------------


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.