ആര്‍ത്തവ ചക്രം, ഗര്‍ഭധാരണം, ആര്‍ത്തവ വിരാമം എന്നിവ സ്ത്രീകളുടെ ഉറക്കത്തെ ബാധിക്കുന്ന ഘടകങ്ങളാണ്. ഒരു മുതിര്‍ന്നയാള്‍ക്ക് ഉന്മേഷം ലഭിക്കുന്നതിനും ശരീരത്തിന്റെ ക്ഷീണം അകറ്റുന്നതിനും ദിവസവും ശരാശരി ഏഴ് മുതല്‍ ഒന്‍പത് മണിക്കൂര്‍ വരെ ഉറക്കം ആവശ്യമാണ്. എന്നാല്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഉറക്കത്തിന്റെ ആവശ്യം വ്യത്യസ്ത അളവിലായിരിക്കും.
സ്ത്രീകളും പുരുഷന്മാരും തമ്മിലുള്ള ഉറക്ക രീതിയിലെ വ്യത്യാസത്തിന് പിന്നിലെ കാരണങ്ങള്‍ നിരവധിയാണ്. ഉറക്കമില്ലായ്മയെക്കുറിച്ച് നടത്തിയ പഠനങ്ങള്‍ പറയുന്നത് പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് ഉറക്കമില്ലായ്മ അനുഭവപ്പെടാനുള്ള സാധ്യത കൂടുതലാണെന്നാണ്.
ഒബ്‌സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ, റെസ്റ്റ് ലെസ് ലെഗ് സിന്‍ഡ്രോം തുടങ്ങിയ അവസ്ഥകളും ഉറക്കക്കുറവിന് കാരണമാകാറുണ്ട്. എന്നാല്‍ ഒരു വ്യക്തി പ്രായപൂര്‍ത്തിയായതിന് ശേഷമാണ് ഉറക്കത്തില്‍ വ്യത്യാസങ്ങള്‍ പ്രകടമാകുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.