ഇന്ത്യയില്‍ കോവിഡ് കേസുകള്‍ 63 ലക്ഷം കവിഞ്ഞു, മരണം 98,678 ആയി; 24 മണിക്കൂറിനിടെ 86,821 പേര്‍ക്ക് രോ​ഗം ‍

ഇന്ത്യയില്‍ കോവിഡ് കേസുകള്‍ 63 ലക്ഷം കവിഞ്ഞു, മരണം 98,678 ആയി; 24 മണിക്കൂറിനിടെ 86,821 പേര്‍ക്ക് രോ​ഗം ‍

ഇന്ത്യയില്‍ കോവിഡ് രോ​ഗബാധിതരുടെ എണ്ണം 63 ലക്ഷം കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 86,821 പേര്‍ക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്.

ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 63,12,585 ആയി. 9,40,705 ആളുകളാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. 83.5 ശതമാനം പേര്‍ രോ​ഗമുക്തി നേടിയെന്നത് ആശ്വാസം പകരുന്നു. നിലവില്‍ 52,73,202 പേര്‍ കോവിഡ് രോഗമുക്തി നേടി ആശുപത്രി വിട്ടു.

അതേ സമയം കോവിഡ് രോ​ഗബാധമൂലം രാജ്യത്ത് മരിച്ചവരുടെ എണ്ണം ഒരു ലക്ഷത്തിനോടുക്കുകയാണ്. ഇന്നലെ മാത്രം 1,181 പേരാണ് രാജ്യത്ത് കോവിഡ് മൂലം മരിച്ചത്. ഇതോടെ മരണം 98,678 ആയി.

ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള മഹാരാഷ്ട്രയില്‍ ആകെ കേസുകള്‍ 13,84,446 ആയി. 18,317 പേര്‍ക്കാണ് ഇന്നലെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചത്. രോഗികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ള ആന്ധ്രാപ്രദേശില്‍ 6,93,484 പേര്‍ക്കാണ് രോഗം.

കര്‍ണാടകയില്‍ 6,01,767 കേസുകളും തമിഴ്നാട്ടില്‍ 5,97,602 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ 3,99,082 പേര്‍ക്കാണ് രോഗം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.