ഗാസയിലെ പുരാതന സിനഗോഗില്‍ രണ്ട് ദശാബ്ദത്തിനിടെ ആദ്യമായി പ്രാര്‍ത്ഥിച്ച് ഇസ്രയേലി സൈനികര്‍

ഗാസയിലെ പുരാതന സിനഗോഗില്‍ രണ്ട് ദശാബ്ദത്തിനിടെ ആദ്യമായി പ്രാര്‍ത്ഥിച്ച് ഇസ്രയേലി സൈനികര്‍

ഗാസ: ഇസ്രയേല്‍-ഹമാസ് പോരാട്ടം രൂക്ഷമായി തുടരുന്നതിനിടെ ഗാസയില്‍ പ്രവേശിച്ച ഇസ്രയേലി സൈനികര്‍ പുരാതന സിനഗോഗില്‍ പ്രാര്‍ത്ഥന നടത്തി. രണ്ട് ദശാബ്ദങ്ങള്‍ക്കിടയില്‍ ഇതാദ്യമായാണ് യഹൂദര്‍ക്ക് ഗാസയിലെ സിനഗോഗില്‍ ആരാധനയ്ക്കായി അനുവാദം കിട്ടുന്നത്. പതിറ്റാണ്ടുകള്‍ക്ക് ശേഷം ഇസ്രയേല്‍ സൈനികര്‍ സിനഗോഗില്‍ പ്രാര്‍ത്ഥിച്ചതിനെകുറിച്ച് ജറുസലേം പോസ്റ്റ് കോളമിസ്റ്റായ മൈക്കല്‍ ഫ്രണ്ട് എക്‌സില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ബൈസന്റൈന്‍ കാലഘട്ടത്തില്‍ ആറാം നൂറ്റാണ്ടിലാണ് ഗാസയിലെ പുരാതന സിനഗോഗ് നിര്‍മിക്കപ്പെട്ടത്. 1965ലാണ് ഇങ്ങനെയൊരു സിനഗോഗ് സ്ഥാപിക്കപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തുന്നത്. ഒരു കാലത്ത് ഗാസയിലെ തിരക്കേറിയ തുറമുഖ നഗരമായിരുന്ന 'മൈയുമാസി'ലാണ് സിനഗോഗ് സ്ഥിതിചെയ്യുന്നത്. ഇന്നത് ഗാസ സിറ്റിയിലെ റിമാല്‍ ജില്ലയിലാണ്. ഈജിപ്ഷ്യന്‍ പുരാവസ്തു ഗവേഷകരാണ് ഇതൊരു പള്ളിയാണെന്ന് ആദ്യമായി തിരിച്ചറിയുന്നത്.

ദാവീദ് രാജാവിന്റെ ചിത്രമുള്ള മൊസൈക്ക് നിലവും ഈ സിനഗോഗില്‍ നിന്ന് അന്ന് കണ്ടെത്തിയിരുന്നു. 1967 ലെ ആറ് ദിവസത്തെ യുദ്ധത്തില്‍ ഇസ്രയേല്‍ ഗാസ മുനമ്പ് പിടിച്ചടക്കിയതിനെത്തുടര്‍ന്ന് ദാവീദ് രാജാവിന്റെ മൊസൈക്ക് പുനഃസ്ഥാപിക്കാന്‍ വേണ്ടി ഇസ്രയേല്‍ മ്യൂസിയത്തിലേക്കു മാറ്റി. നിലവില്‍ ഈ മ്യൂസിയത്തിലാണ് രാജാവിന്റെ ചിത്രമുള്ളത്.

ആറാം നൂറ്റാണ്ടിലാണ് ഈ സിനഗോഗ് നിര്‍മ്മിക്കപ്പെട്ടത്. ഡേവിഡ് രാജാവിനെക്കുറിച്ചുള്ള സിനഗോഗിലെ മൊസൈക്ക് തറയുടെ ചിത്രങ്ങളും മൈക്കല്‍ ഫ്രണ്ട് പുറത്തുവിട്ടു. യുദ്ധം തുടരുന്നതിനാല്‍ സിനഗോഗില്‍ സൈനികര്‍ പ്രാര്‍ത്ഥിക്കുന്ന ദൃശ്യങ്ങളൊന്നും സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.