ഗര്‍ഭിണികളേ ഒവനുകളോടും ഹെയര്‍ ഡ്രയററോടും നോ പറയൂ!

ഗര്‍ഭിണികളേ ഒവനുകളോടും ഹെയര്‍ ഡ്രയററോടും നോ പറയൂ!

ഗര്‍ഭിണികള്‍ മൈക്രോവേവ് ഒവനുകളും ഹെയര്‍ ഡ്രയറുകളും വാക്വം ക്ലീനറുകളും ഉപയോഗിക്കുന്നത് കുഞ്ഞിന് ആസ്തമ വരാനുള്ള സാധ്യത കൂട്ടുമെന്ന് പഠന റിപ്പോര്‍ട്ട്. അമേരിക്കയില്‍ നടന്ന ഒരു പഠനത്തിലാണ് ഈ കണ്ടെത്തല്‍.

ദിവസവും കാന്തികവലയവുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന 801 ഗര്‍ഭിണികളെ നിരീക്ഷിക്കുകയും പതിമൂന്നുവര്‍ഷം അവരുടെ കുട്ടികളുടെ ആരോഗ്യകാര്യങ്ങള്‍ നിരീക്ഷിക്കുകയും ചെയ്തതിന് ശേഷമാണ് ഇക്കാര്യത്തില്‍ പഠനം നടത്തിയത്.

ഗര്‍ഭകാലത്ത് കാന്തിക വലയവുമായി കൂടുതല്‍ സമ്പര്‍ക്കം പുലര്‍ത്തിയ സ്ത്രീകളുടെയെല്ലാം കുട്ടികള്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ആസ്തമയ്ക്കുള്ള സാധ്യത കൂടുതലാണെന്നാണ് കണ്ടെത്തല്‍. സാധാരണ കാന്തിക വലയുമായി സമ്പര്‍ക്കമില്ലാത്ത അമ്മമാരുടെ കുട്ടികളേക്കാള്‍ ഇവര്‍ക്ക് ആസ്തമ വരാനുള്ള സാധ്യത മൂന്നു മടങ്ങ് അധികമാണത്രേ.

കുട്ടികളിലെ ആസ്തമ വലിയൊരു ആരോഗ്യപ്രശ്നമാണ്. ഈ നിലയ്ക്ക് അമ്മമാര്‍ ശക്തികൂടിയ കാന്തം ഉപയോഗിച്ചിരിക്കുന്ന ഉപകരങ്ങളുമായുള്ള സമ്പര്‍ക്കം കുറയ്ക്കണമെന്ന് ഗവേഷകര്‍ പറയുന്നു. മൈക്രോവേവ്, ഹെയര്‍ ഡ്രയര്‍ തുടങ്ങിയ ഉപകരണങ്ങളില്‍ കാന്തിക വലയമുള്ളതുകൊണ്ടാണ് ഇത്തരം ഉപകരണങ്ങളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കണമെന്ന് ഗവേഷകര്‍ നിര്‍ദേശിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.