യുഎസിലെ ചിക്കാഗോയില്‍ ഗര്‍ഭിണിയായ മലയാളി യുവതിക്ക് വെടിയേറ്റു; ഭര്‍ത്താവ് അറസ്റ്റില്‍

യുഎസിലെ ചിക്കാഗോയില്‍ ഗര്‍ഭിണിയായ മലയാളി യുവതിക്ക് വെടിയേറ്റു; ഭര്‍ത്താവ് അറസ്റ്റില്‍

ചിക്കാഗോ: യുഎസിലെ ചിക്കാഗോയില്‍ ഗര്‍ഭിണിയായ മലയാളി യുവതിക്ക് വെടിയേറ്റു. സംഭവത്തില്‍ പ്രതിയായ ഭര്‍ത്താവിനെ യുഎസ് പോലീസ് അറസ്റ്റ് ചെയ്തു.

കോട്ടയം ഉഴവൂര്‍ കുന്നാംപടവില്‍ ഏബ്രഹാം (ബിനോയ്) - ലാലി ദമ്പതികളുടെ മകള്‍ മീരയ്ക്കാണ് (32) വെടിയേറ്റത്. ഭര്‍ത്താവ് ഏറ്റുമാനൂര്‍ പഴയമ്പിള്ളി അമല്‍ റെജിയെ പോലീസ് അറസ്റ്റ് ചെയ്തു.

ഇരുവരും തമ്മില്‍ കുടുംബ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായാണ് വിവരം. ഇതേതുടര്‍ന്ന് അമല്‍ മീരയെ വെടിവയ്ക്കുകയായിരുന്നു എന്നാണ് വിവരം. വെടിയേറ്റ മീരയുടെ സ്ഥിതി ഗുരുതരമായി തുടരുകയാണ്.

വയറ്റിലെ രക്തസ്രാവം ഇനിയും നിയന്ത്രണ വിധേയമായിട്ടില്ലെന്നും ആരോഗ്യ സ്ഥിതി ഗുരുതരമായി തുടരുകയാണെന്നുമാണ് ഉഴവൂരിലുള്ള ബന്ധുക്കള്‍ക്ക് ലഭിച്ചിരിക്കുന്ന വിവരം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.