മതബോധന അധ്യാപകർക്കായി ഏകദിന കോൺഫറൻസ് സഘടിപ്പിച്ച് മെൽബൺ സീറോ മലബാർ രൂപത

മതബോധന അധ്യാപകർക്കായി ഏകദിന കോൺഫറൻസ് സഘടിപ്പിച്ച് മെൽബൺ സീറോ മലബാർ രൂപത

ബ്രിസ്‌ബെൻ: ക്വീൻസ്‌ലാൻഡിലെ സീറോ-മലബാർ മതബോധന സ്കൂൾ അധ്യാപകർക്കായി ബ്രിസ്‌ബെൻ സൗത്തിലെ സെന്റ് തോമസ് ദി അപ്പോസ്‌തലൻ സീറോ മലബാർ ദൈവാലയത്തിൽ നവംബർ 11ന് ഏകദിന കോൺഫറൻസ് സംഘടിപ്പിച്ചു. മെൽബൺ സീറോ മലബാർ രൂപതയുടെ കീഴിലുള്ള ക്വീൻസ്‌ലാന്റിലെ വിവിധ മതബോധന കേന്ദ്രങ്ങളിൽ നിന്നുള്ള നിരവധി അധ്യാപകർ പങ്കെടുത്തു. രാവിലെ ആരംഭിച്ച കോൺഫറൻസിൽ വിശുദ്ധ കുർബാനയും ക്ലാസുകളും ചർച്ചയും നടന്നു.

മെൽബൺ രൂപത മതബോധന വിഭാഗം ഡയറക്ടർ ഫാ. മാത്യു അരീപ്ലാക്കൽ കോൺഫറൻസ് ഉദ്ഘാടനം ചെയ്തു. ബ്രിസ്‌ബെൻ സൗത്തിലെ സെന്റ് തോമസ് സീറോ മലബാർ മതബോധന സ്കൂൾ പ്രിൻസിപ്പൽ രഞ്ജിത്ത് ജോൺ സ്വാഗതം ആശംസിച്ചു. ഫാ. ആന്റോ ചിരിയങ്കണ്ടത്ത്, ഫാ.അശോക് അമ്പഴത്തിങ്കൽ, ഫാ. വർഗീസ് വിതയത്തിൽ എം.എസ്.ടി, സിസ്റ്റർ റീന ജോൺ എന്നിവർ കോൺഫറൻസിൽ പങ്കെടുത്തു.

വെസ്‌റ്റേൺ സിഡ്‌നി യൂണിവേഴ്‌സിറ്റിയിലെ ലെക്ചറർ നോബി ജോസഫ് ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. രൂപത മതബോധന വിഭാഗം സെക്രട്ടറി ആന്റണി കുര്യാക്കോസ് കോൺഫറൻസിൽ പങ്കെടുത്തവർക്ക് നന്ദി അറിയിച്ചു.

ബ്രിസ്‌ബെൻ സൗത്ത്, ബ്രിസ്‌ബേൻ നോർത്ത്, സ്‌പ്രിംഗ്‌ഫീൽഡ്, ഗോൾഡ് കോസ്റ്റ്, സൺഷൈൻ കോസ്റ്റ്, ടൗൺസ്‌വിൽ, ഇപ്‌സ്‌വിച്ച്, ക്നാനായ മിഷൻ, ബ്രിസ്‌ബേൻ, ടൂവൂംബ, കബൂൾച്ചർ എന്നിവയുൾപ്പെടെ ക്വീൻസ്‌ലാന്റിലെ വിവിധ മതബോധന സ്‌കൂളിൽ നിന്നുള്ള പ്രിൻസിപ്പൽമാരും അധ്യാപകരും കോൺഫറൻസിൽ പങ്കെടുത്തു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.