അമേരിക്കയിൽ സർവകാല റെക്കോർഡ് ഭേദിച്ച് കോവിഡ് ബാധിതർ

അമേരിക്കയിൽ സർവകാല റെക്കോർഡ് ഭേദിച്ച് കോവിഡ് ബാധിതർ

അമേരിക്കയിൽ കോവിഡ് ബാധിതരുടെ എണ്ണം സർവകാല റെക്കോർഡ് തകർത്തു. രാജ്യത്ത് 278,920 പുതിയ കോവിഡ് -19 കേസുകൾ ആണ് റിപ്പോർട്ട് ചെയ്തത്. വെള്ളിയാഴ്ചത്തെ ഏകദിന റെക്കോർഡ് ആയ 269,420 ആണ് ശനിയാഴ്ച മറികടന്നത്. 3603 പേരാണ് ഒരു ദിവസം കോവിഡ് ബാധിച്ച് മരിച്ചത്.

ഇതുവരെയുള്ള ആകെ കോവിഡ് ബാധിതർ 22.3മില്യൺ( 223,00000)ആണ്. ആകെ മരണം 375,000. സംസ്ഥാനങ്ങളിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഒന്നാം സ്ഥാനം കാലിഫോർണിയക്കും രണ്ടാം സ്ഥാനം ടെക്സസിനും ആണ്.

ആരോഗ്യ വിദഗ്ധർ ആശങ്കയിലാണ് ഇപ്പോൾ. അടുത്തയിടക്കുണ്ടായ പ്രകടനങ്ങളും ആക്രമണങ്ങളും രോഗബാധിതരുടെ എണ്ണം ഇനിയും വർധിപ്പിക്കും. കഴിഞ്ഞുപോയ ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങളും ഒരു കാരണമായി ചൂണ്ടിക്കാണിക്കുന്നു. ഏതായാലും വളരെ അപകടം പിടിച്ച ഒരു അവസ്ഥയിൽ കൂടിയാണ് അമേരിക്ക ഇപ്പോൾ കടന്നുപോകുന്നത് എന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് തരുന്നു. ആശുപത്രികൾ നിറഞ്ഞിരിക്കുന്നു. പല ആശുപത്രികളും പരിധി കഴിഞ്ഞ്‌ രോഗികളെ ഇനി സ്വീകരിക്കാൻ സാധിക്കാത്ത അവസ്ഥയിലാണ്. ആംബുലൻസുകൾ രോഗികളെ കൊണ്ടുപോകാൻ പല ആശുപത്രികളിലേക്ക് വിളിക്കേണ്ട അവസ്ഥയിലാണ്. ആരോഗ്യപ്രവർത്തകർ ക്ഷീണിതരായിത്തുടങ്ങി.

ഇതിനിടയിൽ മാസ്ക് വയ്ക്കാൻ വിമുഖത കാട്ടുന്ന ഒരു കൂട്ടം ആൾക്കാരുംകൂടി ആവുമ്പോൾ കാര്യങ്ങൾ കൂടുതൽ വഷളാകും. ഇതൊന്നും യഥാർഥ്യമാണെന്നു ഇപ്പോഴും ഇക്കൂട്ടർ വിശ്വസിക്കുന്നില്ല.അധികാരമേറ്റുകഴിഞ്ഞാൽ മാസ്ക് നിർബന്ധിതമാകും എന്ന് നിയുക്ത പ്രെഡിഡന്റ് ബൈഡൻ പറഞ്ഞുകഴിഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.