നടക്കുന്നത് ലോക ടെറര്‍കപ്പ് ഫൈനല്‍! അട്ടിമറിക്കുമെന്ന ഭീഷണിയുമായി ഖലിസ്താന്‍ നേതാവ്; സുരക്ഷ ശക്തമാക്കി

നടക്കുന്നത് ലോക ടെറര്‍കപ്പ് ഫൈനല്‍! അട്ടിമറിക്കുമെന്ന ഭീഷണിയുമായി ഖലിസ്താന്‍ നേതാവ്; സുരക്ഷ ശക്തമാക്കി

അഹമ്മദാബാദ്; ലോകകപ്പ് ക്രിക്കറ്റ് ഫൈനല്‍ അട്ടിമറിക്കുമെന്ന ഭീഷണിയുമായി ഖലിസ്താന്‍ നേതാവ് ഗുര്‍പത്വന്ത് സിങ് പന്നു. സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട വിഡിയോയിലാണ് ഫൈനല്‍ അട്ടിമറിക്കുമെന്ന ഭീഷണിയുള്ളത്.

അതേ സമയം, ഖലിസ്താന്‍ നേതാവിന്റെ ഭീഷണിക്കു പിന്നാലെ സ്റ്റേഡിയത്തിലും പരിസര പ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കി. നടക്കാന്‍ പോകുന്നത് ഇന്ത്യ -ഓസ്‌ട്രേലിയ ഫൈനല്‍ അല്ലെന്നും ലോക ടെറര്‍ കപ്പിന്റെ ഫൈനലാണെന്നും വിഡിയോയില്‍ പറയുന്നു. ഇത് തടസ്സപ്പെടുത്തുമെന്നാണ് ഭീഷണി.

Also Read: മൂന്നാം പട്ടാഭിഷേകത്തിന് ഇന്ത്യ; ആറാം തമ്പുരാനാകാന്‍ ഓസ്‌ട്രേലിയ, ഇന്ന് സൂപ്പര്‍ സണ്‍ഡേ

ഭീഷണി വീഡിയോ ശ്രദ്ധയില്‍പ്പെട്ടതോടെ കേന്ദ്ര സുരക്ഷാ ഏജന്‍സികളും ഗുജറാത്ത് പോലീസും ജാഗ്രതയിലാണ്. അഹമ്മദാബാദ്, ഡല്‍ഹി, അമൃത്സര്‍ വിമാനത്താവളങ്ങളില്‍ സുരക്ഷ വര്‍ധിപ്പിച്ചു.

ഇതാദ്യമായാല്ല പന്നു ഭീഷണി മുഴക്കുന്നത്. യുഎസില്‍ തുടരുന്ന പന്നു സമാനമായ പല ഭീഷണികളും നേരത്തെയും മുഴക്കിയിട്ടുണ്ട്. നവംബര്‍ 19 ന് ഏയര്‍ ഇന്ത്യ വിമാനം തകര്‍ക്കുമെന്ന് കാണിച്ചും ഇയാള്‍ ഭീഷണി സന്ദേശമയച്ചിരുന്നു.

ഫൈനല്‍ കാണുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്‌ട്രേലിയന്‍ ഉപപ്രധാനമന്ത്രി റിച്ചാര്‍ഡ് മാര്‍ലസും എത്തുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.