ദൈവദൂതർ പാടി; വയലുങ്കൽ അച്ചൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി

ദൈവദൂതർ പാടി; വയലുങ്കൽ അച്ചൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി

കാഞ്ഞങ്ങാട്: സന്യസ്തർക്കുവേ ണ്ടി തൃശൂരിൽ വച്ച് നടന്ന "ദൈവദൂതർ പാടുന്നു" എന്ന ക്രിസ്ത്യൻ ഭക്തി ഗാനാലാപന മത്സരത്തിൽ തലശ്ശേരി അതിരൂപതയിലെ വൈദികനായ ഫാ ജിതിൻ വയലുങ്കൽന് ഒന്നാം സ്ഥാനം ലഭിച്ചു. തൃശൂർ സി എം ഐ ഭവനിലെ ഫാ. ആൻജോ പുത്തൂരിനാണു രണ്ടാം സ്ഥാനം.

കേരളത്തിലെ ഏറ്റവും മികച്ച സന്യസ്ത ഗായകരെ കണ്ടെത്താൻ തൃശൂർ കലാസദനാണ് 'ദൈവദൂതർ പാടുന്നു' എന്ന അഖില കേരള ക്രിസ്ത്യൻ ഭക്തി ഗാനാലാപന മത്സരം ഒരുക്കിയത്.

ശ്രുതി, താളം, ഭാവം, ഉച്ഛാരണ ശുദ്ധി, ഭക്തി രസം എന്നീ മാനദണ്ഡങ്ങൾക്കനുസൃതമായി 80% മാർക്ക് പ്രഗത്ഭ ജൂറിയുടേയും 20% മാർക്ക് ശ്രോതാക്കളുടെ ഓൺലൈൻ വോട്ടിങ്ങും പരിഗണിച്ചാണ് വിധി നിർണ്ണയിച്ചത്. വിവിധ റൗണ്ടുകളിലായി നടത്തിയ മത്സരത്തിൽ അവസാന റൗണ്ടിൽ എത്തിയ 11 പേരിൽ നിന്നാണ് ഫാ. ജിതിൻ ജേതാവായത്.

ഒന്നാം സ്ഥാനം നേടിയ ഫാ ജിതിൻ വയലുങ്കൽ കാസർഗോഡ് ജില്ലയിലെ പടന്നക്കാടുള്ള തലശ്ശേരി അതിരൂപതയുടെ റേഡിയോ നിലയത്തിന്റെ ഡയറക്ടറാണ്. സൗണ്ട് എഞ്ചിനീയറിംഗ് കഴിഞ്ഞ ഫാ ജിതിൻ കാഞ്ഞങ്ങാട് ഉണ്ണിമിശിഹാ ഫൊറോനാ ദേവാലയത്തിന്റെ സഹവികാരിയായും സേവനമനുഷ്ഠിക്കുന്നു. കാസർഗോഡ് ജില്ലയിലെ കോളിച്ചാലാണ് അച്ചന്റെ സ്വദേശം. നല്ല സംഘാടകനും പ്രാസംഗികനുമായ ഫാ. ജിതിൻ ഫ്‌ളവേഴ്‌സ് മലയാളം ചാനലിൽ കോമഡി ഉത്സവത്തിൽ പങ്കെടുത്തു ശ്രദ്ധേയനായ വ്യക്തിയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26