കാലിഫോര്‍ണിയ: എക്സിന്റെ പരസ്യങ്ങളില്‍ നിന്നും സബ്സ്‌ക്രിപ്ഷനുകളില്‍ നിന്നും ലഭിക്കുന്ന ലഭിക്കുന്ന വരുമാനം ഗാസ മുനമ്പിലേക്കും ഇസ്രയേലിലെ ആശുപത്രികളിലേക്കും സംഭാവന ചെയ്യുമെന്ന് ഇലോണ്‍ മസ്‌ക്. റെഡ് ക്രോസിനായിരിക്കും ഈ വരുമാനം കൈമാറുന്നതെന്നും മസ്‌ക് സമൂഹമാധ്യമം വഴി അറിയിച്ചു.
സാമൂഹ്യ സേവനത്തിനായി കൈമാറുന്ന തുക ഹമാസിലേക്ക് എത്തുന്നില്ലെന്ന് ഉറപ്പ് വരുത്താനുള്ള ശ്രമങ്ങള്‍ തങ്ങള്‍ നടത്തുമെന്നും അദേഹം പറഞ്ഞു. റെഡ് ക്രോസിന് കൈമാറുന്ന തുക എങ്ങനെയൊക്കെ ചെലവഴിക്കപ്പെടുമെന്നത് തങ്ങള്‍ ട്രാക്ക് ചെയ്യും. ജാതിയോ മതമോ നോക്കാതെ നിരപരാധികളായ ആളുകളെ സംരക്ഷിക്കണം എന്നതിനാണ് മുന്‍ഗണന നല്‍കേണ്ടത്. അവരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള ആശയങ്ങള്‍ തങ്ങള്‍ എല്ലാക്കാലത്തും ഉപയോക്താക്കളില്‍ നിന്ന് സ്വാഗതം ചെയ്യുമെന്നും മസ്‌ക് പറഞ്ഞു.
ഗാസയില്‍ ആശുപത്രികളും സ്‌കൂളുകളും ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഹമാസ് ദുരുപയോഗം ചെയ്യുകയാണെന്നതിന്റെ തെളിവുകള്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇസ്രയേല്‍ പ്രതിരോധ സേന പുറത്ത് വിട്ടിരുന്നു. അടുത്തിടെ ഗാസയിലെ അല്‍ ഷിഫ ആശുപത്രിയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ റെയ്ഡില്‍ നിരവധി ആയുധങ്ങള്‍ പിടിച്ചെടുക്കുകയും ഭീകരരുടെ ഒളിത്താവളങ്ങള്‍ കണ്ടെത്തുകയും ചെയ്തിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.