മുഖ്യമന്ത്രിയും മന്ത്രിമാരും നാട് ചുറ്റുന്നു; സെക്രട്ടറിയേറ്റില്‍ ഫയലുകള്‍ കുന്നു കൂടുന്നു, തീര്‍പ്പാക്കിയത് 11.6 ശതമാനം മാത്രം

മുഖ്യമന്ത്രിയും മന്ത്രിമാരും നാട് ചുറ്റുന്നു; സെക്രട്ടറിയേറ്റില്‍ ഫയലുകള്‍ കുന്നു കൂടുന്നു, തീര്‍പ്പാക്കിയത് 11.6 ശതമാനം മാത്രം

തിരുവനന്തപുരം: നവകേരളാ സദസുമായി മുഖ്യമന്ത്രിയും മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും നാടു ചുറ്റുമ്പോള്‍ ഭരണ സിരാകേന്ദ്രമായ സെക്രട്ടറിയേറ്റില്‍ ഫയലുകള്‍ കുന്നു കൂടുന്നു.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ പരിഗണനക്ക് വന്ന ഫയലുകളില്‍ കേവലം 11.6 ശതമാനം മാത്രമാണ് തീര്‍പ്പാക്കിയത്. ജൂലൈ മാസത്തിന് ശേഷം എത്ര ഫയലുകള്‍ കെട്ടിക്കിടക്കുന്നുവെന്ന് കണക്ക് പോലുമില്ല.

എത്ര ഫയല്‍ തീര്‍പ്പാക്കിയെന്ന പ്രതിമാസ അവലോകന റിപ്പോര്‍ട്ടു സമര്‍പ്പിക്കുന്നതിന് പോലും വിവിധ വകുപ്പുകള്‍ വീഴ്ച വരുത്തിയിരിക്കുകയാണ്. 27 വകുപ്പുകളിലായി ആകെ 43,645 ഫയലുകളാണ് പരിഗണനയ്ക്ക് എത്തിയത്.

അതില്‍ തീര്‍പ്പാക്കിയത് 5057 എണ്ണം മാത്രമാണ്. കെട്ടിക്കിടക്കുന്നവയില്‍ ഒരു വര്‍ഷത്തിനും രണ്ട് വര്‍ഷത്തിനും ഇടയില്‍ പഴക്കമുള്ള 10,667 ഫയലുകളും രണ്ട് വര്‍ഷത്തിനും മൂന്ന് വര്‍ഷത്തിനും ഇടക്കുള്ള 6,500 ഫയലുകളുമുണ്ട്.

കഴിഞ്ഞ ജുലൈ മാസത്തില്‍ മാത്രം സെക്രട്ടറിയേറ്റിലെ വിവിധ ഡിപ്പാര്‍ട്ടുമെന്റുകളില്‍ കുന്നുകൂടിയത് 8,827 ഫയലുകളാണ്. ഇതില്‍ 4248 ഫയലുകള്‍ മാത്രമാണ് ഇതുവരെ തീര്‍പ്പാക്കിയത്. എല്ലാ മാസവും അഞ്ചാം തിയതിക്ക് ശേഷം അവലോകന റിപ്പോര്‍ട്ട് നല്‍കണമെന്ന നിര്‍ദേശവും ഉദ്യോഗസ്ഥര്‍ അട്ടിമറിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.