സ്റ്റണ്ട് പരിശീലനത്തിനിടെ ആസിഫ് അലിക്ക് പരിക്ക്

സ്റ്റണ്ട് പരിശീലനത്തിനിടെ ആസിഫ് അലിക്ക് പരിക്ക്

കൊച്ചി: സ്റ്റണ്ട് പരിശീലനത്തിനിടെ പരിക്കേറ്റ യുവനടന്‍ ആസിഫ് അലിയെ എറണാകുളം ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എറണാകുളത്ത് ചിത്രീകരണം പുരോഗമിക്കുന്ന ടിക്കി ടാക്ക' എന്ന ചിത്രത്തിന്റെ ഭാഗമായ സംഘട്ടരംഗം പരിശീലിക്കുന്നതിനിടെയാണ് താരത്തിനു പരിക്കേറ്റത്. മുട്ട് കാലിനാണ് പരിക്ക്.

കള എന്ന ചിത്രത്തിന് ശേഷം രോഹിത്ത് വിഎസ് സംവിധാനം ചെയ്യുന്ന ആക്ഷന്‍ ചിത്രമാണ് ടിക്കിടാക്ക. 'ദി റെയ്ഡ് റിഡെംപ്ഷന്‍' എന്ന ഹോളിവുഡ് ചിത്രത്തിന്റെ സംഘട്ടന രംഗങ്ങള്‍ ഒരുക്കിയ ഇന്‍ഡോനേഷ്യന്‍ സ്റ്റണ്ട് മാസ്റ്റര്‍ യൂദേ നാന്‍സ് (Udedh Nans ) ആണ് ടിക്കിടാക്കയുടെ സംഘട്ടന രംഗങ്ങള്‍ ചിത്രീകരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.