ബെംഗളൂരു: ഓസ്‌ട്രേലിയയ്‌ക്കെതിരായ ടി20 പരമ്പരയിലെ അവസാന മല്‍സരം ഇന്ന്. വൈകുന്നേരം ഏഴു മുതലാണ് മല്‍സരം. മൂന്നു വിജയത്തോടെ പരമ്പര സ്വന്തമാക്കിയ ഇന്ത്യ ഇന്ന് നാലാം വിജയത്തോടെ ലോകകപ്പ് ഫൈനലിലേറ്റ മുറിവുണക്കാനാകും ശ്രമിക്കുക.
മറിച്ച് നാലാം മല്‍സരത്തിലേറ്റ അപ്രതീക്ഷിത തോല്‍വിയില്‍ നിന്നും കരകയറി വിജയത്തോടെ പരമ്പര അവസാനിപ്പിക്കാനാകും ഓസീസ് ടീം ഇന്ന് ഇറങ്ങുക. ആദ്യ രണ്ട് മല്‍സരങ്ങളും വിജയിച്ച ഇന്ത്യ മൂന്നാം മല്‍സരത്തില്‍ മാത്രമാണ് തോല്‍വി രുചിച്ചത്. നാലാം മല്‍സരത്തില്‍ ബൗളര്‍മാരുടെ മികവില്‍ വിജയം തിരിച്ചുപിടിച്ച ഇന്ത്യ വിജയത്തോടൊപ്പം പരമ്പരയും സ്വന്തമാക്കി.
നായകനായി അരങ്ങേറിയ സൂര്യകുമാര്‍ യാദവിന് ആദ്യ പരമ്പര തന്നെ സ്വന്തമാക്കാന്‍ സാധിച്ചു. സ്ഥിരം നായകനായ രോഹിത് ശര്‍മയുടെയും ഉപനായകന്‍ ഹര്‍ദിക് പാണ്ഡ്യയുടെയും അഭാവത്തിലാണ് സൂര്യകുമാര്‍ നായകനായത്.
ലോകകപ്പിന് ശേഷം രോഹിത് ശര്‍മയ്ക്ക് വിശ്രമം അനുവദിച്ചപ്പോള്‍ പരുക്കില്‍ നിന്ന് ഇനിയും പൂര്‍ണമോചിതനാകാത്തതു മൂലമാണ് പാണ്ഡ്യ ഈ പരമ്പരയില്‍ പങ്കെടുക്കാത്തത്.
കണക്കുകള്‍ ഇങ്ങനെ
ഇതുവരെ ഇന്ത്യയും ഓസീസും 30 തവണയാണ് ടി20യില്‍ ഏറ്റുമുട്ടിയിരിക്കുന്നത്. 18 വിജയത്തോടെ ഇന്ത്യ ലീഡ് ചെയ്യുമ്പോള്‍ ഓസീസ് 11 മല്‍സരത്തില്‍ വിജയിച്ചു. ഒരെണ്ണത്തിന് ഫലമില്ല.
അവസാനം കളിച്ച അഞ്ചില്‍ നാലിലും വിജയിച്ചത് ടീം ഇന്ത്യയാണ്. മൂന്നാം ടി20യില്‍ മാത്രമാണ് ഓസീസ് വിജയം കണ്ടെത്തിയത്. ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ തകര്‍പ്പന്‍ സെഞ്ചുറിയുടെ കരുത്തില്‍ അപ്രതീക്ഷിത വിജയം കൈയ്യെത്തി പിടിക്കുകയായിരുന്നു ഓസ്‌ട്രേലിയ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.