ബീജിങ്: കനത്ത മഞ്ഞ് വീഴ്ചയെത്തുടർന്ന് ചൈനയിലെ സബ് വേയിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ ആപകടത്തിൽ 500ലധികം പേർക്ക് പരിക്ക്. വ്യാഴാഴ്ച വൈകിട്ടോടെ ബീജിങ്ങിലെ ചാങ്പിങ് ലൈനിലാണ് അപകടമുണ്ടായത്. ട്രെയിനിൽ മഞ്ഞു വീണതിനെത്തുടർന്ന് ഓട്ടോമാറ്റിക്ക് ബ്രേക്കിങ് സിസ്റ്റം പ്രവർത്തനരഹിതമായിരുന്നു.
പുറകേ വന്ന ട്രെയിൻ നിർത്താൻ സാധിക്കാതെ വന്നതോടെ ഇരു ട്രെയിനുകളും കൂട്ടിയിടിക്കുകയായിരുന്നു. രാത്രി 11 മണിയോടെ എല്ലാ യാത്രക്കാരെയും അപകടസ്ഥലത്തു നിന്നു ആശുപത്രികളിലേക്ക് മാറ്റി.
ചൈനയിൽ കഴിഞ്ഞ ബുധനാഴ്ച മുതൽ ആരംഭിച്ച അസാധാരണമായ മഞ്ഞ് വീഴ്ച മൂലം നിരവധി ട്രെയിനുകളുടെ സർവീസ് നിർത്തി വച്ചിരിക്കുകയായിരുന്നു. സ്കൂളുകളും അടച്ചിട്ടിരിക്കുകയാണ്. മൈനസ് 11 ഡിഗ്രീ സെൽഷ്യസാണ് രാത്രിയിലെ അന്തരീക്ഷോഷ്മാവ്. വടക്കൻ ചൈനയിൽ മുഴുവൻ വ്യാപകമായി ശീതക്കാറ്റ് ആഞ്ഞ് വീശുന്നുണ്ട്. ചൈനയിൽ അപൂർവമായാണ് ശൈത്യ കാലത്ത് മഞ്ഞ് വീഴ്ചയുണ്ടാകുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.