പുതുവത്സരാഘോഷം; ദുബായില്‍ വന്‍ സുരക്ഷ, ഗതാഗത നിയന്ത്രണം

പുതുവത്സരാഘോഷം; ദുബായില്‍ വന്‍ സുരക്ഷ, ഗതാഗത നിയന്ത്രണം

ദുബായ്: പുതുവത്സരാഘോഷം നടക്കുന്ന ദുബായിലെ എല്ലാ ആഘോഷ കേന്ദ്രങ്ങളിലും വന്‍ സുരക്ഷ ഏര്‍പ്പെടുത്തി. 1300 സുരക്ഷാ വാഹനങ്ങളാണ് നല്‍കിയിരിക്കുന്നത്. 10000 പോലീസ് ഉദ്യോഗസ്ഥരെയും സന്നദ്ധ സേവകരെയും നിയോഗിച്ചിട്ടുണ്ട്. ഇവര്‍ക്കു സഹായമായി ആര്‍.ടി.എ, സിവില്‍ ഡിഫന്‍സ്, ആംബുലന്‍സ് സേവനങ്ങളും ഒരുക്കി. ആഘോഷത്തിന്റെ ഭാഗമായി കൂടുതല്‍ സേനയെ രംഗത്തിറക്കാനും സുരക്ഷ ശക്തമാക്കാനും തീരുമാനിച്ചു. എമിറേറ്റിലെ ഏറ്റവും സുപ്രധാനമായ ഷെയ്ഖ് സായിദ് റോഡില്‍ ഉള്‍പ്പെടെ നിയന്ത്രണം വരും.

രാത്രി ഒന്‍പതിനു ശേഷം ഷെയ്ഖ് സായിദ് റോഡില്‍ ഗതാഗതം പൂര്‍ണമായും നിര്‍ത്തുമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. മുഹമ്മദ് ബിന്‍ റാഷിദ് ബുളിവാര്‍ഡ് റോഡ് വൈകിട്ട് നാലിന് അടയ്ക്കും. ഫിനാന്‍ഷ്യല്‍ റോഡിന്റെ ഏറ്റവും മുകളിലത്തെ നില രാത്രി എട്ടിനും താഴത്തെ നില വൈകുന്നേരം നാലിനും അടയ്ക്കും. അല്‍ അസായല്‍ റോഡും നാലിന് അടയ്ക്കും. ഹത്ത, ബുര്‍ജ് ഖലീഫ, ബുര്‍ജ് അല്‍ അറബ്, ഫെസ്റ്റിവല്‍ സിറ്റി ഉള്‍പ്പെടെ 32 പ്രധാന കേന്ദ്രങ്ങളാണ് പുതുവത്സരാഘോഷത്തിനായി ക്രമീകരിച്ചിരിക്കുന്നത്.

ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ക്ക് ഭക്ഷണം, വെള്ളം, ശുചിമുറി തുടങ്ങിയ ആവശ്യങ്ങള്‍ക്കായി ഇവിടെ ടെന്റുകള്‍ പോലീസ് ക്രമീകരിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.