അമേരിക്കയെ നടുക്കി വീണ്ടും സ്‌കൂളില്‍ വെടിവയ്പ്; അയോവയിലെ പെരി ഹൈസ്‌കൂളില്‍ നടന്ന വെടിവയ്പില്‍ നിരവധി പേര്‍ക്ക് പരിക്ക്; സ്വയം വെടിയുതിര്‍ത്ത് മരിച്ചനിലയില്‍ അക്രമി

അമേരിക്കയെ നടുക്കി വീണ്ടും സ്‌കൂളില്‍ വെടിവയ്പ്; അയോവയിലെ പെരി ഹൈസ്‌കൂളില്‍ നടന്ന വെടിവയ്പില്‍ നിരവധി പേര്‍ക്ക് പരിക്ക്; സ്വയം വെടിയുതിര്‍ത്ത് മരിച്ചനിലയില്‍ അക്രമി

അയോവ; അയോവയിലെ പെരി ഹൈസ്‌കൂളില്‍ നടന്ന വെടിവയ്പില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായി സൂചന. അവധിക്ക് ശേഷം പുതിയ സെമസ്റ്റര്‍ ഇന്ന് ആരംഭിക്കാനിരിക്കെയാണ് വെടിവയ്പ് ഉണ്ടായിരിക്കുന്നത്. ഇതേ തുടര്‍ന്ന് അധികൃതര്‍ സ്‌കൂളിന് അവധി നല്‍കി.

സ്‌കൂള്‍ തുറക്കുന്നതിന് മുന്‍പ് രാവിലെ 7.30 ഓടെയാണ് വെടിവെയ്പ് നടന്നത്. തോക്കുമായെത്തിയ അക്രമി യാതൊരു പ്രകോപനവുമില്ലാതെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവയ്പില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട് ഉണ്ടെങ്കിലും വിശദാംശങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

അക്രമിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പറഞ്ഞ പോലീസ് ഇതുവരെ അക്രമിയുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സ്‌കൂളില്‍ നടത്തിയ വെടിവയ്പിന് ശേഷം അക്രമി സ്വയം വെടിയുതിര്‍ത്തു മരിച്ചു.

സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തിയ പ്രസിഡന്റ് ജോ ബൈഡന്‍ ലോവ ഗവര്‍ണര്‍ കിം റെയ്നോണ്‍ഡ്സിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

ഏകദേശം 1800 വിദ്യാര്‍ഥികളാണ് പെരി ഹൈസ്‌കൂളില്‍ പഠിക്കുന്നത്. നാളെയും സ്‌കൂളിന് അവധിയായിരിക്കുമെന്നും ആവശ്യമുള്ളവര്‍ക്ക് കൗണ്‍സിലിംഗ് നടത്തുന്നതിനായി സ്‌കൂളില്‍ രാവിലെ 10 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നു വരെ പ്രത്യേക സൗകര്യം ഉണ്ടായിരിക്കുമെന്നും സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.