സാൻ ഫ്രാൻസിസ്കോ: സാൻ ഫ്രാൻസസിസ്കോ സെന്‍റ് തോമസ് സിറോ മലബാർ കത്തോലിക്കാ ഇടവകക്കാരുടെ ദീർഘനാളത്തെ സ്വപ്നമായിരുന്ന പുതിയ ദൈവാലയം കൂദാശ ചെയ്തു. ബിഷപ് മാർ ജോയ് ആലപ്പാട്ട്, ബിഷപ് ജേക്കബ് അങ്ങാടിയത്ത്, ഇടവക വികാരി ഫാദർ ലിഗോരി കട്ടികാരൻ, മുൻ ഇടവക വികാരിമാരായ ഫാദർ കുരിയൻ നെടുവേലിചാലുങ്കൽ, ഫാദർ ജോർജ് ദാനവേലിൽ, ഫാദർ രാജീവ് വലിയവീട്ടിൽ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് കൂദാശ കർമം നടന്നത്. ഇടവകാംഗങ്ങളും നാട്ടുകാരുമടക്കം വൻജനാവലി ചടങ്ങുകൾക്ക് സാക്ഷ്യം വഹിച്ചു.
ബിഷപ് മാർ ജോയ് ആലപ്പാട്ടിനെയും ബിഷപ് മാർ ജേക്കബ് അങ്ങാടിയത്തിനെയും ഇടവക വികാരിയും കൈക്കാരൻമാരും ഇടവകാംഗങ്ങളും ചേർന്ന് സ്വീകരിച്ചു. ഇടവകാംഗങ്ങളുടെ ദീർഘകാലത്തെ പ്രാർത്ഥനയുടെയും പരിശ്രമങ്ങളുടെയും പൂർത്തീകരണമായി ലഭിച്ച പുതിയ ദൈവാലയം ഇടവക ജനങ്ങൾക്കുള്ള ക്രിസ്തുമസ് സമ്മാനമാണെന്ന് ബിഷപ് ജോയ് ആലപ്പാട് വചന പ്രഘോഷണത്തിനിടെ പറഞ്ഞു.
ദൈവാലയത്തിന്റെ പൂർത്തീകരണത്തിനായി പ്രവർത്തിച്ച എല്ലാവർക്കും പ്രത്യേകിച്ച് ഇടവക വികാരി ഫാദർ ലിഗോരി കട്ടികാരൻ, കൈക്കാരന്മാരായ ടോണി അമ്പലത്തിങ്ങൽ, തങ്കച്ചൻ മാത്യു, സുജിത് ജോസഫ്, അനിൽ അരഞ്ഞാണി എന്നിവരോടൊപ്പം പാരിഷ് കൗൺസിൽ അംഗങ്ങൾ, ബിൽഡിങ് കമ്മിറ്റി അംഗങ്ങൾ എന്നിവർക്കുള്ള പ്രത്യേക അഭിനന്ദനങ്ങളും പിതാവ് അറിയിച്ചു.
കൂദാശാ കർമ്മങ്ങൾക്ക് ശേഷം ചേർന്ന പൊതു സമ്മേളനത്തിൽ ഫ്രീമൗണ്ട് സിറ്റി മേയർ ലില്ലി മെയ്, വൈസ് മേയർ രാജ് സെൽവൻ, പ്ലാനിങ് കമ്മീഷൻ ബെൻ ലീ തുടങ്ങിയ സിറ്റി ഒഫീഷ്യൽസ് ആശംസകൾ അറിയിച്ചു. സെന്‍റ് തോമസ് സിറോ മലബാർ കമ്മ്യൂണിറ്റിയെ വളരെ സ്നേഹത്തോടും ആദരവോടും കൂടെ ഫ്രീമോണ്ട് സിറ്റിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഫ്രീമോണ്ട് സിറ്റി കോൺസിലിന്റെ പ്രശംസ പത്രം കൈമാറിക്കൊണ്ട് മേയർ ലീ പറഞ്ഞു. കൂദാശായിൽ പങ്കെടുത്ത എല്ലാവർക്കും സ്നേഹവിരുന്നും ഒരുക്കിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.