തൃശൂരില്‍ നിന്ന് തുടങ്ങാന്‍ കോണ്‍ഗ്രസും: കാല്‍ ലക്ഷം ബൂത്ത് പ്രസിഡന്റുമാരുടെ സമ്മേളനം ഈ മാസം; ഖാര്‍ഗെ പങ്കെടുക്കും

തൃശൂരില്‍ നിന്ന് തുടങ്ങാന്‍ കോണ്‍ഗ്രസും: കാല്‍ ലക്ഷം ബൂത്ത് പ്രസിഡന്റുമാരുടെ സമ്മേളനം ഈ മാസം; ഖാര്‍ഗെ പങ്കെടുക്കും

ന്യൂഡല്‍ഹി: ബിജെപിക്ക് പിന്നാലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രചാരണ തുടക്കവും തൃശൂരില്‍ നിന്ന്. ഇതിന്റെ ഭാഗമായി പാര്‍ട്ടിയുടെ കാല്‍ ലക്ഷം ബൂത്ത് പ്രസിഡന്റുമാരെ അണിനിരത്തി തൃശൂരില്‍ കോണ്‍ഗ്രസ് ഈ മാസം തന്നെ സമ്മേളനം നടത്തും. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പങ്കെടുക്കും.

നടന്‍ സുരേഷ് ഗോപിയെ മുന്‍നിര്‍ത്തി ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി കേരളത്തില്‍ ഏറ്റവും ശ്രദ്ധ കേന്ദ്രീകരിക്കുന്ന മണ്ഡലം തൃശൂര്‍ ആണ്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പങ്കെടുപ്പിച്ച് തൃശൂരില്‍ ബിജെപി സംഘടിപ്പിച്ച സമ്മേളനം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കം കുറിയ്ക്കലായിരുന്നു. ഈ സാഹചര്യത്തിലാണ് തൃശൂരില്‍ നിന്ന് പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണവും ആരംഭിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്.

സംസ്ഥാനത്തെ മുഴുവന്‍ ബൂത്ത് പ്രസിഡന്റുമാരെയും തൃശൂരില്‍ അണിനിരത്തിക്കൊണ്ടുള്ള ശക്തി പ്രകടനമാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ഇരുപത് സീറ്റും നേടണമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ നിര്‍ദേശിച്ചിട്ടുണ്ട്.

ബൂത്ത് തലത്തില്‍ മൈക്രോ മാനേജ്‌മെന്റ് നടത്തണമെന്നും എഐസിസി ആരംഭിച്ച വാര്‍ റൂം മാതൃകയില്‍ സംസ്ഥാന, ജില്ലാ, ബൂത്ത് അടിസ്ഥാനത്തില്‍ കോ-ഓര്‍ഡിനേഷന്‍ സെന്ററുകള്‍ ഉടന്‍ തുറക്കണമെന്നും അദേഹം നിര്‍ദേശിച്ചു. ദക്ഷിണേന്ത്യയില്‍ നിന്ന് എഴുപത് സീറ്റുകളാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.